Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.ജെ.പി ഭരണത്തില്‍...

ബി.ജെ.പി ഭരണത്തില്‍ മതേതരത്വം നഷ്ടമായി -ഐവാന്‍ ഡിസൂസ

text_fields
bookmark_border
ബി.ജെ.പി ഭരണത്തില്‍ മതേതരത്വം നഷ്ടമായി -ഐവാന്‍ ഡിസൂസ
cancel
മുണ്ടക്കയം ഈസ്റ്റ്: രാജ്യത്തെ ബി.ജെ.പി ഭരണത്തില്‍ മതേതരത്വം നഷ്ടമായിരിക്കുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാന്‍ ഡിസൂസ. പെരുവന്താനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഡിജിറ്റല്‍ മെംബര്‍ഷിപ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുവന്താനം മണ്ഡലംതല ഡിജിറ്റൽ മെംബർഷിപ് അംഗത്വ വിതരണം ഐവാൻ ഡിസൂസ പഞ്ചായത്ത്​ അംഗം നിജിനി ഷംസുദ്ദീന് നൽകി നിർവഹിച്ചു. ഇടുക്കി ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്‍റ്​ ഷാജഹാൻ മഠത്തിൽ, ഡി.സി.സി സെക്രട്ടറി ബെന്നി പെരുവന്താനം, ഡി.സി.സി അംഗം വി.സി. ജോസഫ്, സി.ടി. മാത്യു, മണ്ഡലം പ്രസിഡന്‍റ്​ ഷാജി പുല്ലാട്ട്, ബ്ലോക്ക് സെക്രട്ടറിമാരായ എൻ.എ. വഹാബ്​, കെ.ജെ. ജോസുകുട്ടി, ടി.എ. തങ്കച്ചൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ഷിനോജ് ജേക്കബ്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ അസീം കുളത്തുങ്കൽ, ബൂത്ത് പ്രസിഡന്‍റ്​ ഷെമീർ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story