Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള റബർ ലിമിറ്റഡ്:...

കേരള റബർ ലിമിറ്റഡ്: ഡി.പി.ആർ പുതുക്കും​; റബർ ബോർഡിന്​ ചുമതല

text_fields
bookmark_border
കോട്ടയം: സിയാൽ മാതൃകയിൽ റബർ അധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി രൂപവത്​കരിച്ച കേരള റബർ ലിമിറ്റഡിന്‍റെ ഡി.പി.ആർ പുതുക്കാൻ തീരുമാനം. ഇതിനായി റബർ ബോർഡിനെ ചുമതലപ്പെടുത്തി. നേരത്തേ പദ്ധതിയുമായി ബന്ധ​പ്പെട്ട്​ കിറ്റ്​കോ ഡി.പി.ആർ (വിശദ പദ്ധതി രേഖ) തയാറാക്കിയിരുന്നു. അന്ന്​ സ്ഥലം ഉൾപ്പെടെ കാര്യങ്ങളിൽ വ്യക്​തതയുണ്ടായിരുന്നില്ല. കമ്പനിയുടെ കീഴിൽ ടയർ നിർമാണം അടക്കം ബൃഹത്​​ പദ്ധതികളായിരുന്നു ആലോചനയിൽ. തുടർപരിശോധനയിൽ ആദ്യം ​ടയർ നിർമാണം പ്രായോഗികമാകില്ലെന്ന്​ ​ ക​ണ്ടതോടെ സൂക്ഷ്മ - ചെറുകിട- ഇടത്തര സംരംഭങ്ങൾക്ക് സൗകര്യമൊരുക്കാൻ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ്​ നിലവിലുള്ള ഡി.പി.ആർ പുതുക്കാനുള്ള തീരുമാനം. സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ്​ ലിമിറ്റഡിന്‍റെ 145 ഏക്കർ ഭൂമി​ കമ്പനിക്ക്​ വിട്ടുനൽകാൻ നേരത്തേ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സ്ഥലം വേഗത്തിൽ റബർ ലിമിറ്റഡിന് കൈമാറാൻ കിൻഫ്രക്ക്​ സർക്കാർ നിർദേശം നൽകി. ഇവിടെ കമ്പനിയുടെ ഓഫിസും പ്രവർത്തനം തുടങ്ങി. സ്​ഥലം, നി​ക്ഷേപം തുടങ്ങി മുഴുവൻ വിശദാംശങ്ങളും ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി രേഖ. മേയ്​​ ആദ്യ ആഴ്ചയോടെ ഡി.പി.ആർ ലഭിക്കുമെന്നാണ്​ കേരള റബർ ലിമിറ്റഡ് പ്രതീക്ഷ. ഇത്​ ലഭിച്ചുകഴിഞ്ഞാൽ സ്വകാര്യ സംരംഭകരുമായി ചർച്ച നടത്തും. ഇതിനിടെ സ്ഥലം കൈമാറ്റ നടപടികളും പൂർത്തിയാക്കാനാണ്​ ധാരണ. പദ്ധതിയിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യം. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന റബർ ഇവിടെത്തന്നെ സംസ്കരിച്ച് ഉൽപന്നങ്ങളാക്കി മാറ്റി കൃഷിക്കാർക്ക്​ മികച്ച വില ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ്​ കമ്പനിക്ക്​ സർക്കാർ രൂപം നൽകിയത്​. ഇന്ത്യയിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്ന 7.5 ലക്ഷം ടൺ റബറിൽ 5.4 ലക്ഷം ടണ്ണും കേരളത്തിലാണ്. ഇതിന്‍റെ 20 ശതമാനം മാത്രമേ ഇവിടെ സംസ്​കരിക്കുന്നുള്ളു. ബാക്കി മറ്റു സംസ്ഥാനങ്ങളിലടക്കം എത്തിച്ച്​ ഉൽപന്നങ്ങളായി കേരളത്തിലെ വിപണിയിലേക്ക്​ തന്നെ എത്തിക്കുന്ന സ്ഥിതിയാണ്​. 2030ഓടെ 40 ശതമാനം റബർ ഇവിടെ സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും കേരളത്തെ ലാറ്റക്സ് ഹബ് ആക്കി മാറ്റാനുമാണ്​ കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്​. ലാറ്റക്സ്​ ഉപയോഗിച്ചുള്ള ഹീറ്റ് റെസിസ്റ്റന്‍റ്​ ലാറ്റക്സ് ത്രെഡ്, മെഡിക്കൽ ​ഗ്ലൗസ്, ഓഫ് റോഡ് ടയറുകൾ എന്നിവയാണ്​ ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്​. കേരള റബർ ലിമിറ്റഡിനായി ആദ്യ ഘട്ടത്തിൽ 10 കോടിയാണ്​ സർക്കാൻ അനുവദിച്ചത്​. കേരള റബർ ലിമിറ്റഡിന്‍റെ ചെയർപേഴ്‌സനും മാനേജിങ്​ ഡയറക്ടറുമായി ഷീല തോമസിനെയും നിയോഗിച്ചിരുന്നു. -- എബി തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story