Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിശോധന പേരിനുമാത്രം;...

പരിശോധന പേരിനുമാത്രം; ആറാടി വാറ്റുസംഘം

text_fields
bookmark_border
എരുമേലി: എരുമേലി പഞ്ചായത്തിന്‍റെ മലയോര മേഖലയിൽ മദ്യവാറ്റ് തകൃതിയായി നടക്കുമ്പോഴും പേരിനുമാത്രം പരിശോധന നടത്തി അധികൃതർ ഒത്താശ ചെയ്തുകൊടുക്കുന്നു. ആറാട്ടുകയം, എയ്ഞ്ചൽവാലി, എഴുകുമൺ തുടങ്ങി വനാതിർത്തി മേഖലകളിലും പമ്പ, അഴുത നദീ തീരങ്ങളിലുമാണ് വാറ്റ് സജീവമായി നടക്കുന്നത്​. മിനറൽ വാട്ടർ കുപ്പികളിൽ ശേഖരിക്കുന്ന ചാരായം പിന്നീട് കുടിവെള്ളമെന്ന വ്യാജേന പുറത്തേക്ക് കടത്തി ആവശ്യക്കാരിലെത്തിക്കുന്നു. അവധിദിവസങ്ങൾക്കും ആഘോഷനാളുകൾക്കും മുന്നോടിയായി ചെറുതും വലുതുമായ നിരവധി വ്യാജവാറ്റ് സംഘങ്ങൾ രംഗത്തുണ്ട്. വാറ്റ് സംഘങ്ങളും മണൽ മാഫിയ സംഘങ്ങളും പ്രദേശവാസികളുടെ സ്വൈരജീവിതം തകർക്കുന്നതായും നാട്ടുകാർ പറയുന്നു. പരാതികൾ ഉയരുന്ന സാഹചര്യത്തിൽ മാത്രം പരിശോധന നടത്തി കോട കണ്ടെടുത്ത് പോകുന്ന എക്സൈസ് അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ കണ്ടെത്താൻ ശ്രമിക്കാതെ എക്സൈസ് അധികൃതർ വാറ്റ് സംഘങ്ങളെ സംരക്ഷിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. വാറ്റ് സംഘങ്ങളും മണൽ മാഫിയ സംഘങ്ങളും ഗുണ്ട സംഘങ്ങളായി മാറുന്നതോടെ പ്രദേശവാസികളുടെ പ്രതികരണശേഷിയും നഷ്ടമാകുന്നു. പൊലീസ്, എക്സൈസ്, വനംവകുപ്പ് അധികൃതരുടെ സംയുക്ത പരിശോധനകൾ പ്രദേശങ്ങളിൽ ദിവസവും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story