Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപണി പൂർത്തീകരിക്കാതെ...

പണി പൂർത്തീകരിക്കാതെ റോഡ് ഉദ്​ഘാടനം: പ്രതിഷേധിച്ചു

text_fields
bookmark_border
കോട്ടയം: പൂർണമായി സഞ്ചാരയോഗ്യമാക്കാതെ കാരിത്താസ്-അമ്മഞ്ചേരി റോഡ് ഉദ്​ഘാടനം ചെയ്തതിൽ പ്രതിഷേധം. കേരള കോൺഗ്രസ്‌ അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തിയും മേൽപാലത്തിൽ കറുത്ത കൊടി കെട്ടിയുമാണ്​ പ്രതിഷേധിച്ചത്​. സർക്കാറിന്‍റെ ഒന്നാം വർഷ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാരിത്താസ്-അമ്മഞ്ചേരി റോഡിന്‍റെ ഉദ്​ഘാടനം നടത്തി എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പൊതുജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നെന്ന് സമരം ഉദ്​ഘാടനം ചെയ്ത്​ പാർട്ടി ഉന്നതാധികാര സമിതിഅംഗം അഡ്വ. പ്രിൻസ് ലൂക്കോസ് പറഞ്ഞു. മൂന്ന് വർഷമായി ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ട്. കാൽനടക്കാർക്കുപോലും ഇതുവഴി യാത്രചെയ്യാൻ സാധിക്കുന്നില്ല. മേൽപാലത്തിന്​ 200മീറ്റർ അകലെ ഉള്ളവർപോലും നാലുകി.മീ. അധികം സഞ്ചരിച്ചുവേണം വീടുകളിൽ എത്താൻ. അപ്രോച്ച്​ റോഡ് നിർമിക്കാൻ ആവശ്യമായ നടപടി ഉടൻ പൂർത്തീകരിച്ച്​ പാലവും റോഡും യാത്രയോഗ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് മേൽപാലത്തിൽ പ്രതിഷേധ സൂചകമായി അപായചിഹ്നം കറുത്തതുണിയിൽ സ്ഥാപിച്ചു. മണ്ഡലം പ്രസിഡന്‍റ്​ തോമസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ധർണയിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം ജയ്സൺ ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്‍റ്​ പി.സി. പൈലോ, സംസ്ഥാന ജനറൽ സെക്രട്ടറി മൈക്കിൾ ജയിംസ്, സ്റ്റിയറിങ് കമ്മിറ്റി അംഗം സാബു പീടിയേക്കൽ, മീഡിയ കോഓഡിനേറ്റർ ബിനു ചെങ്ങളം തുടങ്ങിയവർ സംസാരിച്ചു. പടം: dp
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story