Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:46 AM IST Updated On
date_range 9 April 2022 5:46 AM ISTഏറ്റുമാനൂർ സ്റ്റേഷന് കാഷ് അവാർഡ് പ്രഖ്യാപിച്ച് പാസഞ്ചർ സർവിസസ് കമ്മിറ്റി
text_fieldsbookmark_border
പാലരുവിക്ക് സ്റ്റോപ് അനുവദിക്കണം; നിവേദനവുമായി യാത്രക്കാർ കോട്ടയം: സൗകര്യം പരിശോധിക്കാൻ ഏറ്റുമാനൂർ സ്റ്റേഷൻ സന്ദർശിച്ച പാസഞ്ചർ സർവിസസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്രരത്നയെയും കമ്മിറ്റി അംഗങ്ങളെയും ഓൾ കേരള പാസഞ്ചർ യൂസേഴ്സ് അസോ. പ്രസിഡന്‍റ് പോൾ മാൻവെട്ടത്തിന്‍റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷന്‍റെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായ പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷ സുരേഷും ആവശ്യപ്പെട്ടു. സ്ത്രീ യാത്രക്കാരടക്കം ഇതുമൂലം കടുത്ത യാത്രക്ലേശമാണ് നേരിടുന്നതെന്ന് അവർ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഏറ്റുമാനൂർ സ്റ്റേഷൻ നവീകരിച്ച ശേഷവും ഇപ്പോഴും യാത്രക്കാർ വഴിതെറ്റി പഴയ സ്റ്റേഷനിലേക്ക് സഞ്ചരിക്കുന്നത് പതിവാണ്. ഇതിന് പരിഹാരമായി ഏറ്റുമാനൂർ സ്റ്റേഷന്‍റെ പ്രധാന കാവാടത്തിൽ ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അതുപോലെ ട്രെയിൻ കടന്നുപോകുന്ന രണ്ടും മൂന്നും പ്ലാറ്റ് ഫോമിലെ ടാപ്പിൽ വെള്ളമെത്തിക്കാനും ശീതീകരിച്ച കുടിവെള്ള സംഭരണി സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ബസ് സ്റ്റോപ്പിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള 400 മീറ്റർ ദൂരത്തിൽ വഴിവിളക്കുകൾ ഇല്ലാത്തതും നിലവിലെ പാർക്കിങ് സൗകര്യം അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിച്ചു. ട്രെയിൻ നിർത്തുന്ന രണ്ടും മൂന്നും പ്ലാറ്റ് ഫോമിന്‍റെ മധ്യത്തിൽ ടീ സ്റ്റാൾ സ്ഥാപിക്കുന്ന കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് രമേശ് ചന്ദ്രരത്ന യാത്രക്കാർക്ക് ഉറപ്പുനൽകി. ഏറ്റുമാനൂർ സ്റ്റേഷനും പരിസരവും വീക്ഷിച്ച പാസഞ്ചർ സർവിസസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്രരത്ന സ്റ്റേഷൻ ശുചീകരണം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. ശുചീകരണത്തിന് മേൽനോട്ടം വഹിക്കുന്നവരെയും ശുചീകരണ തൊഴിലാളികളെയും അഭിനന്ദിച്ച അദ്ദേഹം ഏറ്റുമാനൂർ സ്റ്റേഷന് പാരിതോഷികമായി കാഷ് അവാർഡ് പ്രഖ്യാപിച്ചു. ഒപ്പം കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ടാപ്പിലെ വെള്ളത്തിന്‍റെ ശക്തി നിയന്ത്രിക്കാനും അദ്ദേഹം സ്റ്റേഷൻ അധികാരികൾക്ക് നിർദേശം നൽകി. നിർത്തലാക്കിയ ഹാൾട്ട് സ്റ്റേഷൻ പുനരാരംഭിക്കണമെന്നും യാത്രക്കാർ കടുത്ത ദുരിതമാണ് ഇതുമൂലം അനുഭവിക്കുന്നതെന്നും പോൾ മാൻവെട്ടം നിവേദനത്തിൽ സൂചിപ്പിച്ചു. കമ്മിറ്റിയിലെ അംഗമായ ഏറ്റുമാനൂർ രാധാകൃഷ്ണൻ യാത്രക്കാരുടെ പ്രശ്നങ്ങൾ തന്‍റെ നാടിന്‍റെകൂടി പ്രശ്നമാണെന്ന് ചെയർമാന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ------------------ box കോട്ടയം സ്റ്റേഷനിൽ പരിശോധന നടത്തി കോട്ടയം: യാത്രസൗകര്യം പരിശോധിക്കാനും സ്റ്റേഷനിലെ സ്റ്റാളുകൾ, ഭക്ഷണശാലകൾ എന്നിവയുടെ നിലവാരം വിലയിരുത്താനും റെയിൽവേ പാസഞ്ചർ സർവിസസ് കമ്മിറ്റി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. ചെയർമാൻ രമേഷ് ചന്ദ്രരത്ന, അംഗങ്ങളായ പ്രണവ് ബറുവ (ആസം), ബാൽ ഗണപതി (തമിഴ്നാട്), ഗംഗാധർ (മഹാരാഷ്ട്ര), ഏറ്റുമാനൂർ രാധാകൃഷ്ണൻ (കേരളം) എന്നിവരാണ് പരിശോധനക്കായി എത്തിയത്. നാഗർകോവിൽ മുതലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ സംഘം സന്ദർശിച്ച് പരിശോധന നടത്തി. കോട്ടയത്തെത്തിയ സംഘത്തെ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ, ജില്ല ജനൽ സെക്രട്ടറി എസ്. രതീഷ്, ജില്ല വൈസ് പ്രസിഡന്‍റ് കെ.പി. ഭുവനേശ്, അരുൺ മൂലേടം, കെ.ശങ്കരൻ,സുമേഷ്, ജയപ്രകാശ് വാകത്താനം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സന്ദർശനത്തിനുശേഷം സ്‌റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട നിവേദനം പാസഞ്ചർ സർവിസസ് കമ്മിറ്റി ചെയർമാന് ലിജിൻലാൽ കൈമാറി. ----- പടം KTL RAILWAY റെയിൽവേ പാസഞ്ചർ സർവിസസ് കമ്മിറ്റി കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഭക്ഷണസ്റ്റാൾ പരിശോധിക്കുന്നു - KTL ETTU RAILWAY ഏറ്റുമാനൂർ സ്റ്റേഷനിലെത്തിയ പാസഞ്ചർ സർവിസസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്രരത്നയെ പാസഞ്ചർ യൂസേഴ്സ് അസോ. പ്രസിഡന്‍റ് പോൾ മാൻവെട്ടത്തിന്‍റെ നേതൃത്വത്തിൽ യാത്രക്കാർ നിവേദനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story