Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനത്തമഴയിലും കാറ്റിലും...

കനത്തമഴയിലും കാറ്റിലും മരം കടപുഴകി

text_fields
bookmark_border
കോട്ടയം: കനത്തമഴയിലും കാറ്റിലും അയ്മനം തിരുവാറ്റയിൽ റോഡിനു കുറുകെ മരം വീണു. വീഴ്‌ചയിൽ വൈദ്യുതിലൈനും സമീപത്തെ കെട്ടിടവും ഭാഗികമായി തകർന്നു. അഗ്​നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കനത്തമഴയാണ് പെയ്തത്​. റോഡിനുകുറുകെ മറിഞ്ഞ മരം, സമീപത്തെ വൈദ്യുതിലൈനിനു മുകളിലൂടെ കെട്ടിടത്തിനുമുകളിൽ തട്ടിയാണ് നിന്നത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി. റോഡിലേക്ക്​ ചാഞ്ഞുകിടന്ന മരം വെട്ടിമാറ്റി. തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരം സമീപത്തെ കെട്ടിടത്തിലേക്ക്​ ചാഞ്ഞുകിടന്നിരുന്നതിനാൽ വൈദ്യുതി ലൈനുകൾ പൊട്ടുകയോ പോസ്റ്റ് ഒടിയുകയോ ചെയ്തില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story