Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭീഷണിയായി...

ഭീഷണിയായി തേനീച്ചക്കൂട്ടം

text_fields
bookmark_border
ഭീഷണിയായി തേനീച്ചക്കൂട്ടം
cancel
മുണ്ടക്കയം: കല്ലേപ്പാലത്തിൽ കൂടുകൂട്ടിയ തേനീച്ചക്കൂട്ടം യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. പാലത്തിന്‍റെ കൈവരികൾക്കുതാഴെ ഇരുവശത്തായി പത്തോളം തേനീച്ചക്കൂടുകളുണ്ട്​. സാധാരണഗതിയിൽ ജനവാസമേഖലയിലെ തേനീച്ചക്കൂടുകളിൽ പക്ഷികളുടെ ആക്രമണം ഉണ്ടാകുന്നത് പതിവാണ്. ഇവിടെയും അങ്ങനെ ഉണ്ടായാൽ യാത്രക്കാരെയും നാട്ടുകാരെയും തേനീച്ചകൾ ആക്രമിക്കുമെന്ന് ഉറപ്പാണ്. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയപാലത്തിലൂടെ സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാരാണ് കാൽനടയായും അല്ലാതെയും കടന്നുപോകുന്നത്. പാലത്തിനുസമീപം നിരവധി വീടുകളും ഉണ്ട്. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് തേനീച്ചക്കൂടുകൾ ഇവിടെനിന്ന്​ നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ----------- KTL WBL Kallepalam news കല്ലേപ്പാലത്തിൽ കൂടുകൂട്ടിയ തേനീച്ചകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story