Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:44 AM IST Updated On
date_range 9 April 2022 5:44 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
അണ്ണാമലൈ സർവകലാശാല വിദൂര വിദ്യാഭ്യാസ ബിരുദങ്ങളുടെ അംഗീകാരം പരിമിതപ്പെടുത്തി എം.ജി. കോട്ടയം: അണ്ണാമലൈ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിക്ക് 2015 വർഷം മുതൽ യു.ജി.സി. അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവിടെ നിന്നുള്ള വിവിധ ബിരുദങ്ങൾക്ക് തുല്യത/യോഗ്യത സർട്ടിഫിക്കറ്റുകൾ നൽകുന്നത് 2014 അഡ്മിഷൻ വരെ വിദ്യാർഥികൾക്കായി പരിമിതപ്പെടുത്താൻ മഹാത്മാഗാന്ധി സർവകലാശാല തീരുമാനിച്ചു. അണ്ണാമലൈയിലെ വിദൂരവിദ്യാഭ്യാസ പദ്ധതിയിൽ വിവിധ കോഴ്‌സുകൾക്കായി 2015 മുതൽ പ്രവേശനം നേടിയവർ നിലവിൽ നൽകിയ തുല്യത/യോഗ്യത സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ നിരസിക്കും. 2015 ന് ശേഷമുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. മഹാത്മാഗാന്ധി സർവകലാശാല ഇതിനകം നൽകിയ തുല്യത / യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാധ്യത യു.ജി.സി. ഇതു സംബന്ധിച്ച് പുതുതായി എടുത്ത തീരുമാനത്തിന് വിധേയമായിരിക്കും. അണ്ണാമലൈ സർവകലാശാലയുടെ അംഗീകാരമില്ലാത്ത കോഴ്‌സുകൾ പാസായതിന്‍റെ അടിസ്ഥാനത്തിൽ 2022 അധ്യയന വർഷം മുതൽ മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലോ, അഫിലിയേറ്റഡ്, ഓട്ടോണമസ് കോളജുകളിലോ പ്രവേശനം അനുവദിക്കില്ല. വിദൂര വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ അണ്ണാമലൈ സർവകലാശാലയിൽനിന്ന് 2015 അധ്യയനവർഷമോ അതിന് ശേഷമോ വിവിധ കോഴ്‌സുകളിൽ പ്രവേശനം നേടിയവരുടെ കോഴ്‌സുകളുടെ അംഗീകാരത്തിനായുള്ള അപേക്ഷകളും ഇനി മുതൽ സ്വീകരിക്കില്ല. അണ്ണാമലൈ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതി പ്രകാരം 2015 അധ്യയന വർഷമോ അതിന് ശേഷമോ പ്രവേശനം നേടി ബിരുദ-ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും നിലവിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ ബിരുദാനന്തര-ബിരുദ / എം.ഫിൽ / പി.എച്ച്.ഡി. പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി പഠനം തുടരുന്നവരുടെ കാര്യത്തിൽ ഇതിനകം അവർ ഹാജരാക്കിയിട്ടുള്ള യോഗ്യത / തുല്യത സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം ക്രമപ്പെടുത്തും. പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.എസ്.സി: അപേക്ഷ ഏപ്രിൽ 25 വരെ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക് സയൻസസ് (ഐ.ഐ.ആർ.ബി.എസ്.) നടത്തുന്ന പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 25. ഫിസിക്‌സ്, കെമിസ്ട്രി, ലൈഫ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഇന്‍റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകൾ. 60 ശതമാനം മാർക്കോടെ പ്ലസ്ടു സയൻസ് വിഷയങ്ങളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. എം.ജി സർവകലാശാല ദേശീയ തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് iirbs@mgu.a.in. ഫോൺ : 0481 2732992 വൈവാ വോസി സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്‍റെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്. - 2019-20 ബാച്ച്) പരീക്ഷയുടെ വൈവാ വോസി പരീക്ഷ ഏപ്രിൽ 11, 19 തീയതികളിൽ നടക്കും. നാലാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി - പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ - റെഗുലർ) ജനുവരി 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 20 ന് എറണാകുളം മഹാരാജാസ് കോളജിൽ നടക്കും. മൂന്ന്, നാല് സെമസ്റ്റർ എം.കോം. - പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ - റെഗുലർ) ജനുവരി / ഫെബ്രുവരി 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 18 മുതൽ സർവകലാശാലയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷ ഫലം 2021 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2018 അഡ്മിഷൻ - റെഗുലർ) പരീക്ഷ ഫലം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story