Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:43 AM IST Updated On
date_range 9 April 2022 5:43 AM ISTകോടതിവിധി സ്വാഗതാർഹം - മന്ത്രി
text_fieldsbookmark_border
കോട്ടയം: മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 2006 ലെയും 2014 ലെയും സുപ്രീംകോടതി വിധിയുടെ ചുവട് പിടിച്ചാണ് തമിഴ്നാട് കേരളത്തിനെതിരെ വാദിച്ചിരുന്നത്. മേൽനോട്ടസമിതിക്ക് കൂടുതൽ അധികാരം ലഭിക്കുന്നതോടെ ഇത് അപ്രസക്തമാകും. പ്രാദേശികമായി ഉയരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് അടക്കം തർക്കങ്ങൾ പരിഹരിക്കണം എന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്. ഡാം സുരക്ഷ നിയമപ്രകാരമുള്ള അധികാരം ലഭിക്കുമ്പോൾ കേരളത്തിന്‍റെ ഭാഗം കണക്കിലെടുക്കാൻ സമിതി നിർബന്ധിതമാകും. ഡാമിന്‍റെ ബലക്ഷയം അടക്കം പരിശോധിക്കുന്നതിന് മേൽനോട്ട സമിതിക്ക് അധികാരം ലഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. സമിതിയിലേക്ക് സാങ്കേതിക വിദഗ്ധനെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story