Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:43 AM IST Updated On
date_range 9 April 2022 5:43 AM ISTവൈദ്യുതിത്തകരാർ: മൊബൈൽ ഫോൺ വെളിച്ചത്തിൽ ഏലക്ക ലേലം
text_fieldsbookmark_border
കട്ടപ്പന: വൈദ്യുതിത്തകരാറിനെത്തുടർന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ വെള്ളിയാഴ്ച ഓൺലൈൻ ലേലം നടന്നത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. ഏലത്തിന്‍റെ ഗുണനിലവാരവും നിറവും മൊബൈൽ ഫോൺ വെളിച്ചത്തിൽ നോക്കിയാണ് വ്യാപാരികൾ ലേലത്തിൽ പങ്കെടുത്തത്. ഉച്ചകഴിഞ്ഞ് നടന്ന കെ.സി.പി.എം.സി.എസിന്‍റെ ഓൺലൈൻ ലേലത്തിനിടെയാണ് വൈദ്യുതിത്തകരാർ പ്രതിസന്ധി സൃഷ്ടിച്ചത്. കനത്ത മഴയും കാറ്റും മഞ്ഞും മൂലം പുറ്റടി മേഖലയിൽ അഞ്ചുമണിയോടെ ഇരുട്ട് വീണു. ലൈറ്റുകൾ കണ്ണടച്ചപ്പോൾ ലേലഹാളും ഇരുട്ടിലായി. ഇതോടെ ഏലക്കയുടെ ഗുണനിലവാരം നോക്കി ലേലത്തിൽ പങ്കെടുക്കാൻ വ്യാപാരികൾക്ക് കഴിയാതായി. തുടർന്ന് അവർ മൊബൈൽ ഫോണിലെ വെളിച്ചത്തെ ആശ്രയിക്കുകയായിരുന്നു. ജനറേറ്റർ ഇല്ലാത്തതിനാൽ ഇൻവെർട്ടറിന്‍റെ സഹായത്തോടെ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാനാവുമെങ്കിലും ലൈറ്റുകൾ പ്രവർത്തിപ്പിക്കാനാവില്ല. സ്‌പൈസസ് ബോർഡിന്‍റെ നിസ്സംഗതയിൽ കർഷകർ പ്രതിഷേധം രേഖപ്പെടുത്തി. ഫോട്ടോ. പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഓൺലൈൻ ലേലത്തിൽ വൈദ്യുതിത്തകരാറിനെത്തുടർന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ ലേലത്തിൽ പങ്കെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
