Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightധീരജ് വധം: ഒന്നാം...

ധീരജ് വധം: ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം

text_fields
bookmark_border
മുട്ടം(ഇടുക്കി): ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റുമായ നിഖിൽ പൈലിക്ക് ജാമ്യം. ജില്ല സെഷൻസ് കോടതി ജഡ്​ജി പി.എസ്. ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കൃത്യം നടന്ന് 87 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ടുമുതൽ എട്ടുവരെ പ്രതികളായ ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി, ജസ്റ്റിന്‍ ജോയി, അലന്‍ ബേബി എന്നിവർക്ക്​ നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി 10നാണ് പൈനാവ് എന്‍ജിനീയറിങ് കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം കൂടിയായ ധീരജ് കുത്തേറ്റ് മരിച്ചത്. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. അന്വേഷണം പൂർത്തിയാക്കി ഈ മാസം രണ്ടിനാണ്​ കുറ്റപത്രം സമർപ്പിച്ചത്​. കൊലപാതകം, കൊലപാതകശ്രമം, തെളിവ്​ നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 600ഓളം പേജുള്ള കുറ്റപത്രത്തിൽ 160 സാക്ഷികളാണ് ഉള്ളത്. അതേസമയം, ധീരജിനെ കുത്താൻ ഉ​പയോഗിച്ച കത്തി ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികൾക്കുവേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. എസ്. അശോകൻ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story