Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:31 AM IST Updated On
date_range 9 April 2022 5:31 AM ISTകെ.എം. മാണി സ്മൃതി സംഗമം ഇന്ന്
text_fieldsbookmark_border
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍മന്ത്രിയുമായ കെ.എം. മാണിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച കെ.എം. മാണി സ്മൃതി സംഗമം നടക്കും. കോട്ടയം തിരുനക്കര മൈതാനത്ത് ഉപവാസവും പുഷ്പാർച്ചനയും നടക്കും. രാവിലെ ഒമ്പതിന് മാണിയുടെ ചിത്രത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി പുഷ്പാർച്ചന നടത്തുന്നതോടെ സ്മൃതി സംഗമത്തിന് തുടക്കമാകും. മാണിയുടെ സ്മരണ നിലനിർത്താൻ എല്ലാ ജില്ലയിലും കാരുണ്യ ഭവനം നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോട്ടയം: കേരള കോൺഗ്രസിന്‍റെ നേതൃത്വത്തിലും കെ.എം. മാണിയുടെ ഓർമദിനാചരണം നടത്തും. ശനിയാഴ്ച രാവിലെ 9.30ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിൽ മാണിയുടെ കബറിങ്കൽ പുഷ്പചക്രം സമർപ്പിക്കും. ജില്ലയിൽ ശനിയാഴ്ച അധ്വാന വർഗ ദിനമായി ആചരിക്കുമെന്നും ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story