Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആരോപണം ശരിയെന്ന്​...

ആരോപണം ശരിയെന്ന്​ തെളിഞ്ഞു- കേരള കോൺഗ്രസ് (എം)

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് സർവിസ് സഹകരണ ബാങ്കിൽ വെള്ളിയാഴ്ച നടത്താനിരുന്ന ഉദ്യോഗാർഥികളുടെ ഇന്‍റർവ്യൂ സ്​റ്റേ ചെയ്ത നടപടി കേരള കോൺഗ്രസ് (എം) മുമ്പ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണെന്ന് കേരള കോൺഗ്രസ്‌ (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഒരുവർഷം മുമ്പ് നടത്തിയ പരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്നും ചോദ്യപേപ്പർ ചോർന്നെന്നും കേരള കോൺഗ്രസ്-എം ചിറക്കടവ് മണ്ഡലം കമ്മിറ്റി സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. അത് തീർപ്പാക്കി നിയമനം നടത്താൻ ജോയന്‍റ്​ രജിസ്ട്രാർ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സഹകരണസംഘം രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കി ഗവർണർ ഉത്തരവ് പ്രകാരം സ്‌റ്റേ ചെയ്​തെന്നും കമ്മിറ്റി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story