Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:52 AM IST Updated On
date_range 8 April 2022 5:52 AM ISTകനത്തമഴയിൽ വ്യാപക നാശം
text_fieldsbookmark_border
ചങ്ങനാശ്ശേരി: കുറിച്ചി ഇത്തിത്താനം ഭാഗത്ത് കനത്തമഴയിൽ വ്യാപക നാശനഷ്ടം. കണ്ണന്ത്രപ്പടി ചെമ്പുചിറയിൽ മാളിയംപുരയ്ക്കൽ എൽസമ്മ പുന്നൂസിന്റെ വീടിനു മുകളിലേക്ക് തേക്ക് വീണ് മേൽക്കൂര തകർന്നു. വീടിന്റെ ഭിത്തികൾക്കും കേടുപാട് സംഭവിച്ചു. മകളുടെ പഠനമുറിയാണ് തകർന്നത്. അക്കാട്ട് മുണ്ടകത്തിൽ ലീലാമണിയമ്മയുടെ വീടിന്റെ മുകളിലേക്ക് അയൽവാസിയുടെ മരം ഒടിഞ്ഞുവീണ് മേൽക്കൂര ഭാഗികമായി തകർന്നു. വില്ലേജ്ഓഫിസിൽ പരാതി നൽകി. പഞ്ചായത്ത് അംഗം ബി.ആർ. മഞ്ജീഷ്, വില്ലേജ് ഓഫിസർ തുടങ്ങിയവർ പ്രദേശങ്ങൾ സന്ദർശിച്ചു. --------------- പടം: തേക്ക് വീണ് ചെമ്പുചിറയിൽ എൽസമ്മ പുന്നൂസിന്റെ വീടിന്‍റെ മേൽക്കൂര തകർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
