Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.​ആർ.ടി.സി...

കെ.എസ്.​ആർ.ടി.സി സ്റ്റാൻഡും ടി.ബി റോഡും ചളിക്കുണ്ടായി

text_fields
bookmark_border
ജനം വലയുന്നു കോട്ടയം: കനത്തമഴയിൽ കോട്ടയം കെ.എസ്.​ആർ.ടി.സി ബസ്​ സ്റ്റാന്‍ഡും സമീപത്തെ റോഡും ചളിക്കുണ്ടായി. പുതിയ കെട്ടിട നിർമാണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയത്. ഇതിന്‍റെ അവശേഷിച്ചിരുന്ന മണ്ണും കല്ലും ബുധനാഴ്ച വൈകീട്ട്​ പെയ്​ത കനത്ത മഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങി. ഇതിൽ തെന്നി ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടു. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്കായി സ്റ്റാൻഡിൽ താൽക്കാലിക സംവിധാനം ഒരുക്കിയെങ്കിലും ഇവിടെയും ചളിയാണ്. മണ്ണിട്ട് നികത്തിയ ഭാഗത്താണ് യാത്രക്കാർ ബസ്​ കാത്തു നിൽക്കുന്നത്. ഇവിടെ ചെറിയ വെയ്​റ്റിങ്​ ഷെഡുമുണ്ട്. കനത്ത മഴയിൽ ഈ പ്രദേശമാകെ ചളിക്കുഴിയായി. ബസ്​ കയറുകയും ഇറങ്ങുകയും ചെയ്യുന്ന റോഡിലും ചളിയാണ്. ബസ്​ സ്​റ്റാൻഡ് ചളിക്കുളമായതോടെ യാത്രക്കാർ വലയുകയാണ്. കാലിലും വസ്​ത്രത്തിലുമെല്ലാം ചളി തെറിക്കും. യാത്രക്കാരുടെ ചെരുപ്പുകൾ ചളിയിൽ താഴ്ന്നു പോകും. ബസുകൾ കടന്നുപോകുമ്പോൾ ചളി യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കും. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ബസ്​സ്​റ്റാൻഡിന്‍റെ അവസ്​ഥ ദയനീയമാണ്. കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട് ആദ്യം കോടിമതയിലേക്കോ, നാഗമ്പടത്തേക്കോ ഏറ്റുമാനൂരിലേക്കോ ഡിപ്പോയുടെ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. മറ്റു സംവിധാനങ്ങൾ ഒരുക്കാൻ കെ.എസ്.​ആർ.ടി.സി തയാറായിട്ടുമില്ല. ----- ​​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story