Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:49 AM IST Updated On
date_range 8 April 2022 5:49 AM ISTവാഴപ്പള്ളിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsbookmark_border
ചങ്ങനാശ്ശേരി: എം.സി റോഡിൽ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിന് സമീപത്ത് വീണ്ടും പൈപ്പ് പൊട്ടി. ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് പാഴാകുന്നത്. നാളുകൾക്ക് ശേഷമാണ് വീണ്ടും പൈപ്പ് പൊട്ടുന്നത്. കെ.എസ്.ടി.പിയുടെ റോഡ് വികസന ഭാഗമായി ടാറിങ് നടത്തിയപ്പോൾ പൈപ്പ് ലൈനിന് മുകളിൽനിന്ന് മണ്ണ് നീക്കിയിരുന്നു. ടാർ ചെയ്തശേഷം ഭാരവാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന മർദത്തെ തുടർന്ന് പൈപ്പ് ലൈൻ പൊട്ടി റോഡിൽ കുഴി രൂപപ്പെട്ട് അപകടഭീഷണിയാകുകയും ചെയ്തു. അടുത്തകാലത്താണ് പൈപ്പ് അറ്റകുറ്റപ്പണി നടത്തി, കുഴികൾ നികത്തിയത്. സ്‌കൂളിന്റെ പ്രവേശനകവാടത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെയും വിദ്യാർഥികളുടെയും മേൽ വെള്ളം വീഴുന്നതിനും ഇടയാക്കുന്നു. റോഡിൽ അറ്റകുറ്റപ്പണി നടത്തി റീടാറിങ് ചെയ്ത ഭാഗങ്ങളിലാണ് വീണ്ടും പൈപ്പ് പൊട്ടിയത്. -------- KTL CHR 2 Pipe pottal എം.സി റോഡിൽ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിന് സമീപം പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
