Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൈതാനത്ത് മെറ്റൽകൂനകൾ;...

മൈതാനത്ത് മെറ്റൽകൂനകൾ; കളിസ്ഥലം നഷ്ടപ്പെട്ട്​ കുട്ടികൾ

text_fields
bookmark_border
ഏന്തയാർ ഈസ്റ്റ്: കൊക്കയാർ പഞ്ചായത്തിലെ കനകപുരം അംഗൻവാടിക്ക് സമീപത്തെ മൈതാനത്ത്​ മെറ്റൽ തള്ളിയതോടെ കളിസ്ഥലം ഇല്ലാതെ കുട്ടികൾ വലയുന്നു. പഞ്ചായത്തിന്റെ അറിവോടെയാണ് മെറ്റൽ ഇട്ടതെന്നാണ്​ ആക്ഷേപം. എന്നാൽ, ഇത്​ എന്തിനാണെന്ന്​ വ്യക്തതയില്ല. മൈതാനത്തിന്റെ ഒരുവശത്തായി കൂനകളായാണ് ചെറുതും വലുതുമായ മെറ്റൽ ഇറക്കിയത്. ഇതോടെ കുട്ടികൾ ചെറിയസ്ഥലത്താണ് കളിക്കുന്നത്. മെറ്റൽ കിടക്കുന്നതിനാൽ കുട്ടികൾക്ക് പരിക്കേൽക്കുന്നതും പതിവാണ്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും കലക്ടറുടെ അറിവോടെയാണ്​ ഇറക്കിയതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. എന്നാൽ, കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഇത് സംബന്ധിച്ച് അറിവില്ലെന്ന് അറിയിച്ചതായി നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story