Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൻജിനീയറിങ്​...

എൻജിനീയറിങ്​ വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടത് സെല്‍ഫിയെടുക്കുന്നതിനിടെ

text_fields
bookmark_border
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മംഗളം എൻജിനീയറിങ്​ കോളജില്‍നിന്ന് വിനോദയാത്രക്കുപോയ വിദ്യാർഥികളുടെ മരണം സെല്‍ഫി എടുക്കുന്നതിനിടെ. കടലിലിറങ്ങി കൈകോര്‍ത്ത് സെല്‍ഫി എടുക്കുന്നതിനിടെയാണ് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥികളെയും തിര വിഴുങ്ങിയത്. രണ്ടുപേരുടെ മൃതദേഹമാണ്​ ആദ്യം ക​ണ്ടെത്തിയത്​. പിന്നീട്​ തിരച്ചിലിനൊടുവിൽ മൂന്നാമത്തെയാളെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കമ്പ്യൂട്ടർ എൻജിനീയറിങ്​ എട്ടാം സെമസ്റ്റര്‍ വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച വൈകീട്ട്​ 4.30ഓടെയാണ്​ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 75 അംഗസംഘം കോളജിൽനിന്ന് രണ്ട് ബസിലായി മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. വ്യാഴാഴ്ച സെന്‍റ് മേരീസ് ഐലൻഡിലെ ഉഡുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർഥികൾ കടലിലിറങ്ങിയത്. ഉച്ചയോടെയാണ് അപകടവിവരം കോളജില്‍ അറിയുന്നത്. ഉടൻ യാത്ര റദ്ദുചെയ്ത് തിരികെ പോരാന്‍ കോളജ് അധികൃതര്‍ നിർദേശം നല്‍കി. പിന്നാലെ പ്രിന്‍സിപ്പൽ ഉള്‍പ്പെടെ ഒരു സംഘം അപകടസ്ഥലത്തേക്ക് തിരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story