Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ധന വിലവർധനയിൽ...

ഇന്ധന വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
വാഴൂർ: പെട്രോൾ-ഡീസൽ വിലവർധനയിലും വാഹനങ്ങളുടെ റീടെസ്റ്റ് ഫീസ് 400 രൂപയിൽനിന്ന് 5000മായി വർധിപ്പിച്ച കേന്ദ്രസർക്കാറിന്‍റെ നടപടിക്കെതിരെയും ഓട്ടോ-ടാക്സി തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വാഴൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് കൊടുങ്ങൂർ പോസ്റ്റ്​ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്​. തുടർന്ന് നടന്ന ധർണ സി.പി.എം വാഴൂർ ലോക്കൽ സെക്രട്ടറി റംഷാദ് റഹ്​മാൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഭാരവാഹികളായ ജിനുരാജ്, മനോജ് കുമാർ, സനൽ ബേബി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story