Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംഘർഷത്തിൽ യുവാവിന്‍റെ...

സംഘർഷത്തിൽ യുവാവിന്‍റെ മരണം: രണ്ടുപേർകൂടി അറസ്റ്റിൽ

text_fields
bookmark_border
കോട്ടയം: ഞാലിയാംകുഴിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ്​ മരണപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. ഇവരെ ഇന്ന്​ കോടതിയിൽ ഹാജരാക്കും. വാകത്താനം പനച്ചിമൂട്ടിൽ ജോയൽ (24), തൃക്കോതമംഗലം കളരിക്കൽ അഭിലാഷ് (23) എന്നിവരെയാണ്​ വാകത്താനം പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കോതമംഗലം കളരിക്കൽ അഭിജിത് (26), പറയകുളം അനൂപ് (24) എന്നിവരെ കഴിഞ്ഞദിവസം പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഞായറാഴ്ച രാത്രി ഞാലിയാംകുഴിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ പാത്താമുട്ടം സെന്‍റ്​ ഗിറ്റ്‌സ് കോളജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാണ്​ (40) കൊല്ല​പ്പെട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story