Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആറ്​...

ആറ്​ എസ്​.എച്ച്​.ഒമാര്‍ക്ക് സ്ഥലംമാറ്റം

text_fields
bookmark_border
കോട്ടയം: ജില്ലയിലെ ആറ്​ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് സ്ഥലംമാറ്റം. ഇടുക്കി മുരിക്കാശ്ശേരിയില്‍നിന്ന് നിര്‍മല ബോസിനെ കുറവിലങ്ങാട്ടേക്കും കുറവിലങ്ങാട്ട്നിന്ന്​ സജി ചെറിയാനെ മുരിക്കാശ്ശേരിയിലേക്കും മാറ്റി. തിടനാട്ടുനിന്ന്​ ബാബു സെബാസ്റ്റ്യനെ തലയോലപ്പറമ്പിലേക്ക്​ മാറ്റി. കടുത്തുരുത്തിയിലെ കെ.ജെ. തോമസിനെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനിലേക്കും അവിടെനിന്ന്​ രഞ്ജിത് കെ. വിശ്വനാഥനെ കടുത്തുരുത്തിയിലേക്കും സ്ഥലംമാറ്റി. ------ കോടിമതയില്‍ വാഹനങ്ങളുടെ കൂട്ടയിടി കോട്ടയം: കോടിമത നാലുവരിപ്പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അശ്രദ്ധമായി വലിയ വാഹനത്തെ മറികടന്നെത്തിയ കാര്‍, വലത്തേക്ക്​ വെട്ടിച്ചപ്പോള്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചു. പുറകെവന്ന മിനിലോറി കാറിലും പിന്നാലെ എത്തിയ മറ്റൊരു ബൊലേറോ ജീപ്പ് മിനി ലോറിയിലും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗതക്കുരുക്ക്​ രൂപപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story