Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:45 AM IST Updated On
date_range 7 April 2022 5:45 AM ISTപാലം പ്രളയത്തിൽ തകർന്നിട്ട് മൂന്നരവർഷം പിന്നിടുന്നു: വാക്കുപാലിക്കാതെ ജനപ്രതിനിധികൾ
text_fieldsbookmark_border
മുണ്ടക്കയം: കോട്ടയം-ഇടുക്കി ജില്ലകളിലെ ബന്ധിപ്പിക്കുന്നതും ഗ്രാമത്തിലെ ഏക സഞ്ചാര മാർഗവുമായിരുന്ന തോപ്പിൽകടവ് പാലം പ്രളയത്തിൽ തകർന്നിട്ട് മൂന്നരവർഷം പിന്നിടുന്നു. നടപടികളും പ്രഖ്യാപനങ്ങളും പലതുണ്ടെങ്കിലും അവയെല്ലാം അഴുതയാറ്റിൽ ജലരേഖയായി മാറി. 2018ലെ പ്രളയത്തിലാണ് പാലം തകർന്നത്. പ്രളയത്തിൽ അഴുതയാർ കരകവിഞ്ഞൊഴുകിയതോടെ വലിയ മരത്തടി പാലത്തിൽ തങ്ങിനിൽക്കുകയും പാലത്തിന്‍റെ പാതിഭാഗത്തോളം തകരുകയും ചെയ്തു. ഇതോടെ ആറ് കിലോമീറ്റർ അകലെയുള്ള കുഴിമാവ് വഴിയാണ് ഇപ്പോൾ ആളുകൾ പുറംലോകത്ത് എത്തുന്നത്. ഒരു മഴ പെയ്താൽ മൂടുന്ന ചെറിയ കുഴിമാവ് പാലവും പലപ്പോഴും നാടിന്‍റെ വഴിമുടക്കുന്നതോടെ 10 കിലോമീറ്റർ അകലെയുള്ള ആനക്കല്ല് പാലത്തിലൂടെ വേണം സ്കൂൾ കുട്ടികൾ അടക്കം കോരുത്തോട്ടിലും പിന്നീട് മുണ്ടക്കയത്തും എത്താൻ. ആറ്റിൽ വെള്ളം കുറയുന്ന സമയത്ത് ചങ്ങാടമാണ് ജനങ്ങൾക്ക് ആശ്രയം. എന്നാൽ, ഇതും അപകടംപിടിച്ച യാത്രയായതിനാൽ പലരും റോഡുമാർഗം നടന്നാണ് സഞ്ചരിക്കുന്നത്. പാലം തകർന്നപ്പോൾ മുതൽ ഇരു ജില്ലകളിലെയും എം.എൽ.എമാർ അടക്കമുള്ളവർ പലപ്പോഴും എത്തി പ്രഖ്യാപനങ്ങൾ നടത്തി മടങ്ങിപ്പോകും. കഴിഞ്ഞദിവസവും മണ്ണ് പരിശോധന നടത്തിയതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞപ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൂട്ടിക്കൽ പ്രദേശത്തുവരെ പുതിയപാലങ്ങൾ നിർമിക്കാൻ നടപടിയായിട്ടും കോരുത്തോട് തോപ്പിൽക്കടവ് പാലത്തെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. KTG WBL Thoppilkadavu Paalam. ചിത്രം: തകർന്ന് പാതിയായി നിൽക്കുന്ന തോപ്പിൽകടവ് പാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
