Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:48 AM IST Updated On
date_range 6 April 2022 5:48 AM ISTസംഘർഷത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: വാകത്താനം ഞാലിയാകുഴിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വാകത്താനം തൃക്കോതമംഗലം കളരിക്കൽ അഭിജിത്ത് രാജു (26), തൃക്കോതമംഗലം പറയകുളം അനൂപ് ബാബു(24) എന്നിവരെയാണ് വാകത്താനം സി.ഐയുടെ ചുമതല വഹിക്കുന്ന കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഋഷികേശൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് കോളജിലെ ഇലക്ട്രീഷനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാണ് (40) മരിച്ചത്. ജിനുവിന്‍റെ മരണം തലക്കും ഹൃദയത്തിലുമേറ്റ ക്ഷതത്തെ തുടർന്നാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബാറിനു മുന്നിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിലാണ് ജിനുവിന് മർദനമേറ്റത്ത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മദ്യപിച്ച ശേഷം പുറത്തേക്കെത്തിയ സംഘങ്ങൾ തമ്മിൽ ബാറിന് മുന്നിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ആദ്യം പുറത്തിറങ്ങിയ ശേഷം ഇരുസംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ ഒരു സംഘം പിടിച്ചുതള്ളിയ ജിനു നിലത്തുവീഴുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ........................ കനത്ത മഴയിൽ നാശം കൂരോപ്പട: കനത്ത കാറ്റിലും മഴയിലും കൂരോപ്പട പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാശം. നിരവധി വീടുകൾക്ക് മരം വീണ് നാശനഷ്ടങ്ങളുണ്ടായി. കൂരോപ്പട ഏഴാം വാർഡിലെ കാവനാട്, ചെമ്പരത്തിമൂട്, തോണിപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു. ബെന്നി ചുഴുകുന്നേൽ, പാലാ വിജയൻ എള്ളുകാലായിൽ, സിന്ധു പി. നായർ കൃഷ്ണവിലാസം, ജോയി ഉറുമ്പിൽ എന്നിവരുടെ വീടുകൾക്കാണ് മരം വീണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. വ്യാപകമായി കൃഷിയും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story