Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉത്സവത്തിനിടയില്‍...

ഉത്സവത്തിനിടയില്‍ സംഘര്‍ഷം: അഞ്ചുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: വണ്ടന്‍പാറ ക്ഷേത്രോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ അഞ്ചുപേർ അറസ്റ്റിൽ. ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ സിറാജ് ഇല്യാസ് (27), വണ്ടന്‍പാറ കുന്നേല്‍ സുനില്‍ ഷിജോ, ആനക്കല്ല് പിണ്ടിയോക്കരയില്‍ വിഷ്ണു സോമന്‍ (22), വണ്ടന്‍പാറ പേരൂക്കുന്നേല്‍ അമല്‍ (22), ആനക്കല്ല് കുന്നത്ത് അരുണ്‍ ഷിബു (23) എന്നിവരെയാണ്​ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്​. സംഭവവുമായി ബന്ധപ്പെട്ട്​ ഒമ്പതുപേര്‍ക്കെതിരെയാണ്​ കേസ്​. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു സംഭവം. ഇരുസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മാരാകായുധങ്ങള്‍ ഉപയോഗിച്ച് പ്രതികൾ എതിർസംഘത്തെ ആക്രമിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്​ അഞ്ചുപേരെ പിടികൂടിയത്​. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന്​ പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story