Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർക്കാറുകൾ ജനങ്ങളെ...

സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കാൻ കൈകോർക്കുന്നു -പി.സി. തോമസ്

text_fields
bookmark_border
കോട്ടയം: അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനുമുമ്പ് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കുറച്ച മോദിസർക്കാർ തെരഞ്ഞെടുപ്പിനുശേഷം ദിനംപ്രതി വില വർധിപ്പിച്ച്​ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ആരോപിച്ചു. കേരള കോൺഗ്രസ് ജില്ല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികവരുമാനം വേണ്ടെന്നുവെച്ച് ജനങ്ങൾക്ക് ആശ്വാസം പകരേണ്ട സംസ്ഥാന സർക്കാർ കൈയുംകെട്ടി നിൽക്കുകയാണെന്നും ഇരുസർക്കാറും ജനങ്ങളെ കൊള്ളയടിക്കാൻ കൈകോർത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ വക്കച്ചൻ മറ്റത്തിൽ, പാർട്ടി നേതാക്കളായ പ്രഫ. ഗ്രേസമ്മ മാത്യു, അഡ്വ. ജെയ്സൺ ജോസഫ്, അഡ്വ. പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, പോൾസൺ ജോസഫ്, തോമസ് കണ്ണന്തറ, സന്തോഷ്‌ കാവുകാട്ട്, മറിയാമ്മ, എ.കെ. ജോസഫ്, അഡ്വ. ചെറിയാൻ ചാക്കോ, സി.ഡി. വത്സപ്പൻ, സ്റ്റീഫൻ ചാഴികാടൻ, ആപ്പാഞ്ചിറ പൊന്നപ്പൻ, ജോയി ചെട്ടിശ്ശേരി, പി.ടി. ജോസ് പാരിപ്പള്ളിൽ, കെ.എസ്. ചെറിയാൻ, ബിനു ചെങ്ങളം, പി.സി. പൈലോ, സി.വി. തോമസുകുട്ടി എന്നിവർ സംസാരിച്ചു. പടം: KTL PC കേരള കോൺഗ്രസ് ജില്ല നേതൃസമ്മേളനം വർക്കിങ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് നേതൃസംഗമം കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നേതൃസംഗമവും കെ.സി.സി വര്‍ക്കിങ്​ കമ്മിറ്റിയും സംഘടിപ്പിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്‍റ്​ തമ്പി എരുമേലിക്കര അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറൽ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, അഡ്വ. സ്റ്റീഫന്‍ ജോര്‍ജ്, തമ്പി എരുമേലിക്കര, ബിനോയി ഇടയാടിയില്‍, ഫാ. ജോയി കട്ടിയാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം: KTL Congress ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നേതൃസംഗമം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story