Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:42 AM IST Updated On
date_range 6 April 2022 5:42 AM ISTറബർ ബോർഡ് വെർച്വൽ ട്രേഡ് ഫെയർ: രണ്ടാം സീസണിന് തുടക്കമായി
text_fieldsbookmark_border
കോട്ടയം: റബർ ബോർഡ് വെർച്വൽ ട്രേഡ് ഫെയറിന്‍റെ (വി.ടി.എഫ്) രണ്ടാം സീസൺ ആരംഭിച്ചു. 190 പ്രദർശകർ പങ്കെടുക്കുന്ന ഫെയർ ആറുമാസം തുടരും. ടയർ മുതൽ റബർ ബാൻഡ് വരെ വിവിധ റബറുൽപന്ന വിഭാഗങ്ങളാണ് വെബ്സൈറ്റിലൂടെ ഒരുക്കിയ ഫെയറിലുള്ളത്. ആദ്യ സീസണിൽ ആയിരത്തഞ്ഞൂറോളം പേരാണ് വെബ്സൈറ്റ് സന്ദർശിച്ചത്. റബറിനും റബറുൽപന്നങ്ങൾക്കും ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിൽ കൂടുതൽ വ്യാപാരസാധ്യതകൾ ലക്ഷ്യമിട്ടാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം. രാജ്യത്ത് ആദ്യമായി ഇതിന് തുടക്കമിട്ടത് റബർ ബോർഡാണ്. നിർമാതാക്കൾക്കും കയറ്റുമതിക്കാർക്കും അവരുടെ ഉൽപന്നങ്ങളെക്കുറിച്ചും കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങൾ, ഉൽപന്നങ്ങളെക്കുറിച്ച വിഡിയോകൾ, പോസ്റ്ററുകൾ, ബന്ധപ്പെടാനുള്ള മേൽവിലാസം, ഫോൺനമ്പർ എന്നിവ വെർച്വൽ ട്രേഡ് ഫെയറിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യം റബർ ബോർഡ് ഒരുക്കിയിട്ടുണ്ട്. ഉൽപന്ന നിർമാതാക്കളുടെയും കയറ്റുമതിക്കാരുടെയും വർധിച്ച പ്രതികരണം കണക്കിലെടുത്താണ് ബോർഡ് വീണ്ടും ട്രേഡ് ഫെയർ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story