Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂലമറ്റം വെടിവെപ്പ്:...

മൂലമറ്റം വെടിവെപ്പ്: പ്രതിയെ വീണ്ടും തെളിവെടുപ്പിന്​ എത്തിച്ചു

text_fields
bookmark_border
മൂലമറ്റം വെടിവെപ്പ്: പ്രതിയെ വീണ്ടും തെളിവെടുപ്പിന്​ എത്തിച്ചു
cancel
മൂലമറ്റം: മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ് മാർട്ടിനെ വീണ്ടും മൂലമറ്റത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച നടത്തിയ തെളിവെടുപ്പിൽ ഫിലിപ് നടത്തിയ വെളിപ്പെടുത്തലുകളിൽ പൊരുത്തക്കേട് കണ്ടതോടെയാണ് ചൊവ്വാഴ്ച വീണ്ടും എ.കെ.ജി കവലയിലും തട്ടുകടയിലും എത്തിച്ച് തെളിവെടുത്തത്. വെടിവെപ്പിൽ മരിച്ച സനലിന്‍റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ദീപുവിനെ ഉൾപ്പെടെ സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സനലിന് വെടിയേറ്റത് നാല്​ മീറ്റർ പരിധിക്കുള്ളിൽ വെച്ചാണെന്ന ഡോക്ടറുടെ കണ്ടെത്തലുകളിൽ വ്യക്തത വരുത്തുന്നതിനാണ്​ സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിന്‍റെ ഭാഗമായി വെടിവെപ്പ് സംഭവം പുനരാവിഷ്കരിച്ചു. ഫിലിപ് അന്നേദിവസം ഉപയോഗിച്ചതിന് സമാനമായ ഡസ്റ്റർ കാർ, മരണപ്പെട്ട സനൽ സഞ്ചരിച്ചതിന് സമാനമായ സ്കൂട്ടർ, ഫിലിപ്പിന്‍റെ കൈവശം ഉണ്ടായിരുന്ന എയർഗൺ എന്നിവയാണ് പുനരാവിഷ്കകരണത്തിന് ഉപയോഗിച്ചത്. മരിച്ച സനലിനും സുഹൃത്ത് പ്രദീപിനും പകരമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സ്കൂട്ടറിൽ സഞ്ചരിച്ച് സംഭവസ്ഥലത്തേക്ക് എത്തി. കേസിൽനിന്ന്​ പ്രതി വഴുതിപ്പോകാതിരിക്കാൻ സർവ പഴുതും അടച്ചാണ് അന്വേഷണം. വരും ദിവസങ്ങളിൽ വെടിവെപ്പ് നടന്നതിന്‍റെ ഗ്രാഫിക് റെപ്രസെന്‍റേഷൻ ഉൾപ്പെടെ തയാറാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. അഞ്ചുദിവസത്തേക്കാണ് ഫിലിപ്പിനെ കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്. tdg mltm2 പ്രതി ഫിലിപ് മാർട്ടിനെ വെടിവെപ്പ് നടന്ന സ്ഥലത്ത്​ എത്തിച്ച് സംഭവം പുനരാവിഷ്കരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story