Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമിമിക്രിയിൽ മിന്നും...

മിമിക്രിയിൽ മിന്നും പ്രകടനവുമായി അമൽ

text_fields
bookmark_border
മിമിക്രിയിൽ മിന്നും പ്രകടനവുമായി അമൽ
cancel
കോന്നി: എം.ജി സർവകലാശാല കലോത്സവത്തിന് മിമിക്രി വേദിയിൽ അരങ്ങ് തകർക്കുന്ന പ്രകടനമാണ് എറണാകുളം തേവര എസ്.എച്ച് കോളജിലെ അമൽ ആഷിഷ് കാഴ്ചവെച്ചത്. ട്രെയിനിന്റെ വിവിധ ശബ്ദങ്ങൾ അമൽ വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയാണ് ഉയർന്നത്. മൊബൈൽ വൈബ്രേഷൻ ശബ്ദം വളരെ ഭംഗിയായി അമൽ വേദിയിൽ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടി. സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി അഞ്ചുതവണ മിമിക്രി മത്സരത്തിൽ അമൽ ഒന്നാമത് എത്തിയിട്ടുണ്ട്. സർവകലാശാല ദേശീയ തലത്തിൽ നടന്ന സൗത്ത് എഷ്യൻ കലോത്സവത്തിലും അമൽ ആഷിഷ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളിൽ കോമഡി പരിപാടികളിലും ഇതിനോടകം പങ്കെടുത്തു. സിനിമ സംവിധാന മേഖലയിലും കഴിവ് തെളിയിച്ചു. അഭിജിത് അശോകിന്റെ കോലുമിട്ടായി എന്ന സിനിമക്കുശേഷം പുതിയ ഒരു സിനിമയിലും അമൽ സഹസംവിധായകനാകും. അങ്കമാലി പേരുംപാടി അശോകന്റെയും ലൗലിയുടെയും മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story