Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:34 AM IST Updated On
date_range 6 April 2022 5:34 AM ISTവായ്പാട്ടിലും ഉപകരണ സംഗീതത്തിലും മുന്നിൽ പ്രിയദത്ത
text_fieldsbookmark_border
പത്തനംതിട്ട: വായ്പാട്ടിലും പൗരസ്ത്യ ഉപകരണ സംഗീതത്തിലും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിലെ എം.എ വിദ്യാർഥിനി കെ.ആർ. പ്രിയദത്ത ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലോത്സവത്തിൽ ആദ്യമായാണ് പ്രിയദത്ത പങ്കെടുക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിലും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും പ്രിയദത്തക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. പ്രിയദത്തയുടെ സഹോദരി ആര്യദത്തയും കലാരംഗത്ത് സജീവമാണ്. ഇരുവരും ചേർന്ന് സംഗീത ക്കച്ചേരികളും വയലിൻ കച്ചേരികളും അവതരിപ്പിക്കാറുണ്ട്. കേരളത്തിന് അകത്തും പുറത്തും ഇവർ ഇതിനകം പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. പിതാവ് രാജീവ് സി.പി.ഐ എറണാകുളം ജില്ല കൗൺസിൽ അംഗമാണ്. രാജലക്ഷ്മിയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
