Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:48 AM IST Updated On
date_range 5 April 2022 5:48 AM ISTജവഹർ ബാലഭവെൻറ മുന്നിൽ പ്രതിഷേധം
text_fieldsbookmark_border
ജവഹർ ബാലഭവൻെറ മുന്നിൽ പ്രതിഷേധം കോട്ടയം: ദീർഘകാലമായി ജവഹർ ബാലഭവനിൽ പഠിപ്പിക്കുന്ന അധ്യാപകരെ ഒരുകാരണവും കൂടാതെ പിരിച്ചുവിട്ട നടപടി പിൻവലിച്ച് എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ വെക്കേഷൻ ക്ലാസുകൾ നടത്താൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജവഹർ ബാലഭവന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. സമരം ജവഹർ ബാലഭവൻ സംരക്ഷണസമിതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമിതി രേഖാമൂലം നിവേദനം സമർപ്പിച്ചു. സമരത്തിൽ മുഴുവൻ അധ്യാപകരും പങ്കെടുത്തു. പി.ജി. ഗോപാലകൃഷ്ണൻ, പി.കെ. ഹരിദാസ്, വി.ജി. ഹരീന്ദ്രനാഥ്, വി.ജി. ഉപേന്ദ്രനാഥ്, വി.പി. സുരേഷ്, മിഥുന മോഹൻ എന്നിവർ സംസാരിച്ചു. കായൽ ശുചീകരണ യജ്ഞം വൈക്കം: സെന്‍റ് സേവ്യേഴ്സ് കോളജിലെ എൻ.സി.സി, എൻ.എസ്.എസ് യൂനിറ്റുകൾ സംയുക്തമായി വേമ്പനാട് കായൽ ശുചീകരണ യജ്ഞം പൂനീത് സാഗർ അഭിയാൻെറ ഭാഗമായി ആചരിച്ചു. വൈക്കം ബീച്ചും കായൽ പരിസരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുകയും അലക്ഷ്യമായി കിടക്കുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നഗരസഭയെ ഏൽപിക്കുകയും ചെയ്തു. വൈക്കം ടൗണിലെ കടകളിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി എൻ.സി.സി, എൻ.എസ്.എസ് വിദ്യാർഥികൾ ബോധവത്കരണം നൽകി. എൻ.സി.സി ഓഫിസർ ലെഫ്. റോയി മാത്യു പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഡോ. രാജുമോൻ ടി. മാവുങ്കൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകയും ജേണലിസം വിഭാഗം അധ്യാപികയുമായ അസി.പ്രഫ. പാർവതി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ktl puneeth എൻ.സി.സി, എൻ.എസ്.എസ് വിദ്യാർഥികൾ ബീച്ചും കായലും ശുചീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story