Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:42 AM IST Updated On
date_range 5 April 2022 5:42 AM ISTഅമിതവില, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത പരിശോധനകള്‍ കര്‍ശനമാക്കി
text_fieldsbookmark_border
കോട്ടയം: വിഷു, ഈസ്റ്റര്‍, റമദാന്‍ എന്നിവ പ്രമാണിച്ച് ജില്ലയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത, ഗുണനിലവാരം, ഭക്ഷണസാധനങ്ങളുടെ അളവ്/തൂക്കം എന്നിവ ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള പരിശോധനകള്‍ കര്‍ശനമാക്കിയതായി കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവരുടെ സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. പൊതുവിപണി-ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന. അമിതവില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ലൈസന്‍സുകള്‍ പുതുക്കാതിരിക്കുക എന്നിവക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് ഉപഭോക്താക്കൾ നിര്‍ബന്ധമായും ബില്ല് ചോദിച്ചുവാങ്ങണം. ഇത് സംബന്ധിച്ചുള്ള പരാതികള്‍ ജില്ല സപ്ലൈ ഓഫിസര്‍ (9188527319) , ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ (8848475264), ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണര്‍ (8943346185) എന്നിവരെ അറിയിക്കണം. കലാകാരന്മാർ ബന്ധപ്പെടണം കോട്ടയം: മന്ത്രിസഭ വാർഷികത്തോടനുബന്ധിച്ച് 20 മുതൽ 27വരെ നാഗമ്പടം മൈതാനത്ത് സംഘടിപ്പിക്കുന്ന ആഘോഷത്തിൻെറ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള കലാകാരന്മാർ ജില്ല ഇൻഫർമേഷൻ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9495119702.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story