Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:28 AM IST Updated On
date_range 5 April 2022 5:28 AM ISTആട്ടവും പാട്ടും പിന്നെ അടിയുടെ പൊടിപൂരവും
text_fieldsbookmark_border
ഇതു എടുക്കണ്ട...................................... പത്തനംതിട്ട: അരങ്ങിൽ ആട്ടവും പാട്ടും തകർക്കുമ്പോൾ പിന്നിൽ അടിയുടെ പൊടിപൂരം. ഉദ്ഘാടന ദിവസം മുതൽ വേദിയുടെ പരിസരത്ത് തുടങ്ങിയ സംഘർഷം സമാപനമെത്തുമ്പോഴും തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും കലോത്സവവേദിക്ക് സമീപം സംഘർഷമായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴിന് കാതോലിക്കറ്റ് കോളജിനു സമീപം ഒരു സംഘം യുവാക്കൾ വില്ലീസ് ജീപ്പിലെത്തി അഭ്യാസം കാണിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ചോദ്യംചെയ്ത് സ്ഥലത്തുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ രംഗത്തുവന്നതോടെ തമ്മിൽ സംഘർഷമായി. വിവരം അറിഞ്ഞ് പൊലീസ് എത്തി യുവാക്കളെയും ജീപ്പും കസ്റ്റഡിയിലെടുത്തു. നഗരത്തിന് സമീപത്തുള്ളവരാണ് യുവാക്കൾ. കോളജ് പരിസരത്തും റിങ് റോഡിലും പലസമയത്തായി ഇരുവിഭാഗം തമ്മിൽ സംഘർഷം നടന്നു. കലോത്സവം ഉദ്ഘാടന ദിവസം രാത്രി റോയൽ ഓഡിറ്റോറിയത്തിന് സമീപം കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കല്ലേറിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. ശനിയാഴ്ച രാത്രി രണ്ടാം നമ്പർ വേദിയായ റോയൽ ഓഡിറ്റോറിയത്തിന് സമീപം വീണ്ടും ബഹളമുണ്ടായി. സംഘർഷങ്ങളുടെ തുടർച്ചയെന്നോണം ഞായറാഴ്ച രാത്രി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അങ്ങാടിക്കൽ വടക്ക് സ്വദേശി കിരണിന്‍റെ വീടിനുനേർക്ക് ആക്രമണം ഉണ്ടായി. ബൈക്കിൽ വന്ന സംഘം വീടിന്‍റെ ജനലുകൾ അടിച്ചുതകർത്തു. കലോത്സവം സി.പി.എമ്മും അവരുടെ വിദ്യാർഥി യൂനിയനും ചേർന്ന് പാർട്ടി മേളയാക്കിയെന്ന് തുടക്കം മുതലേ ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടെ സംഘാടനത്തിലെ പോരായ്മകൾ മത്സരങ്ങളെയും ബാധിച്ചു. രാത്രി വൈകി നടന്ന സംഘനൃത്തത്തിന്‍റെ ഫലം വന്നപ്പോൾ ഒന്നാം സ്ഥാനത്തെച്ചൊല്ലി വേദിക്ക് മുന്നിൽ മുദ്രാവാക്യം വിളിയും വലിയ ബഹളവുമായിരുന്നു. വേദിയിൽ ഇന്ന് വേദി 1 ജില്ല സ്റ്റേഡിയം (സുഗതകുമാരി നഗർ): രാവിലെ 9.00 ഒപ്പന, വൈകീട്ട് 7.00 സമാപന സമ്മേളനം വേദി 2 റോയൽ ഓഡിറ്റോറിയം (നെടുമുടി വേണുനഗർ): രാവിലെ 9.00 മിമിക്രി വേദി 3 കോളജ് ഓഡിറ്റോറിയം (ക്രിസോസ്റ്റം തിരുമേനി നഗർ): രാവിലെ 9.00 കഥാപ്രസംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story