Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്.ബി കോളജില്‍...

എസ്.ബി കോളജില്‍ യാത്രയയപ്പ്

text_fields
bookmark_border
എസ്.ബി കോളജില്‍ യാത്രയയപ്പ്
cancel
ചങ്ങനാശ്ശേരി: എസ്.ബി കോളജില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ചതുര്‍ഭാഷ സംഗമവേദിയായി. കോളജില്‍നിന്ന് വിരമിച്ച ഹിന്ദി വിഭാഗം അസോ.പ്രഫസറും റിസര്‍ച് സൂപ്പര്‍വൈസറുമായ ഡോ. മാത്യു എബ്രഹാമിന്റെ യാത്രയയപ്പ് സമ്മേളനമാണ് ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളുടെ സംഗമവേദിയായത്. സ്വാഗതപ്രസംഗം നിര്‍വഹിച്ച ഹിന്ദി വകുപ്പ് മേധാവിയും അസോ.പ്രഫസറുമായ ഡോ. റോയ് ജോസഫ് നാലു ഭാഷയിലായാണ് പ്രഭാഷണം നടത്തിയത്. തുടര്‍ന്നുവന്ന പ്രസംഗകരും മലയാളം, ഹിന്ദി ഭാഷകളില്‍ തുടര്‍ന്നു. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറലും കോളജ് മാനേജറുമായ ഡോ. തോമസ് പാടിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. ജോയന്‍റ്​ ലേബര്‍ കമീഷണര്‍ ഡി. സുരേഷ് കുമാര്‍, ബര്‍സാര്‍ ഫാ. മോഹന്‍ മുടന്താഞ്ഞിലില്‍, ഡോ. സെബിന്‍ എസ്. കൊട്ടാരം, വനം വകുപ്പിലെ എജുക്കേഷന്‍ ഓഫിസര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ബി കോളജും എം.ജി യൂനിവേഴ്‌സിറ്റി ഗവേഷക യൂനിയനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. KTL CHR 3 Sb ഡോ. മാത്യു എബ്രഹാമിന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറല്‍ ഡോ. തോമസ് പാടിയത്ത് മെമന്‍റോ സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story