Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലഹരിക്കായി ഗുളിക...

ലഹരിക്കായി ഗുളിക വാങ്ങിയ പതിനേഴുകാരൻ പിടിയിൽ

text_fields
bookmark_border
കോട്ടയം: ലഹരിക്കായി ഗുളിക വാങ്ങിയ വിദ്യാർഥി എക്​സൈസ്​ പിടിയിൽ. ഇരവിമംഗലം സ്വദേശിയായ 17കാരനാണ് ശനിയാഴ്ച രാത്രിയിൽ മുട്ടുചിറയിൽ നിന്നും എക്‌സൈസിന്‍റെ പിടിയിലായത്. മനോരോഗികൾക്ക്​ നൽകുന്ന ഗുളിക ലഹരിക്കായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന്​ എക്‌സൈസ്​ ഉദ്യോഗസ്ഥർ പറഞ്ഞു. ഡോക്ടറുടെ കുറിപ്പില്ലാതെയാണ് കൗമാരക്കാരൻ മെഡിക്കൽ സ്റ്റോറിൽനിന്ന് ഗുളിക വാങ്ങിയത്. എക്‌സൈസ് സംഘത്തെ കണ്ട്​ പരിഭ്രാന്തനായതിനെതുടർന്ന്​ ചോദ്യം ചെയ്തപ്പോൾ​ ഗുളിക വാങ്ങിയ വിവരം വിദ്യാർഥി പറയുകയായിരുന്നു. എക്‌സൈസ് അടുത്തെത്തിയതോടെ കൈവശമുണ്ടായിരുന്ന ഗുളികകൾ വിദ്യാർഥി ദൂരേക്ക്​ എറിയുകയും ചെയ്തു. ഇയാൾക്ക് മരുന്ന് നൽകിയ മെഡിക്കൽ ഷോപ്പുടമക്കെതിരെ നടപടിയെടുക്കുമെന്നും എക്‌സൈസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story