Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനീണ്ടൂരിൽ...

നീണ്ടൂരിൽ പാടശേഖരത്തിന് തീപിടിച്ചു

text_fields
bookmark_border
കോട്ടയം: നീണ്ടൂരിൽ 15ാം വാർഡിലെ കൊച്ചുകുഞ്ചക്കരി പാടശേഖരത്തിന് തീപിടിച്ചു​. ഞായറാഴ്ച ഉച്ചയോടെയാണ്​ കെ.കെ. മൈക്കിളിന്‍റെ ഉടമസ്ഥയിലുള്ള മൂന്ന് ഏക്കർ തരിശുപാടത്ത് തീപിടിച്ചത്. പുല്ലുകൾക്കും കാടുകൾക്കും തീപടർന്നു. വിവരമറിഞ്ഞ് കോട്ടയം അഗ്​നിരക്ഷാസേന നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് എത്തിയാണ്​ തീയണച്ചത്. സമീപത്തുള്ള സ്വകാര്യ ഫാമിലേക്ക്​ തീ പടരാതിരിക്കാൻ ശ്രദ്ധിച്ചതിനാൽ വലിയ അപകടം ഒഴിവായി. പാടശേഖരത്തിന് മധ്യഭാഗത്ത് കൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ തമ്മിൽ ഉരസി തീപ്പൊരി പാടശേഖരത്തിലേക്ക് വീണതാകാം കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കോട്ടയം അഗ്​നിരക്ഷാ സേനയിലെ അസി. സ്‌റ്റേഷൻ ഓഫിസർ വി. ഷാബു, പി.ഇ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ....................... വൈദ്യുതി തൂണിന് തീപിടിച്ചു കോട്ടയം: മാർക്കറ്റ് റോഡിൽ ശീമാട്ടിക്ക്​ സമീപത്തെ വൈദ്യുതി തൂണിന് തീപിടിച്ചു. കേബിളുകൾ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കോട്ടയം അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും തീയണഞ്ഞിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story