Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:41 AM IST Updated On
date_range 4 April 2022 5:41 AM ISTനോമ്പുതുറക്ക് വിഭവങ്ങൾ നിറച്ച് പഴവിപണി
text_fieldsbookmark_border
ഈരാറ്റുപേട്ട: കടുത്ത വേനലിലെത്തിയ റമദാനിൽ നോമ്പുതുറക്ക് വിഭവങ്ങളൊരുക്കി പഴ വിപണി സജീവമായി. സ്വദേശിയും വിദേശിയുമായ പഴങ്ങളുടെ വലിയ വൈവിധ്യം തന്നെയുണ്ട് ഇക്കുറി. വേനൽച്ചൂടിനൊപ്പം നോമ്പുകാലം കൂടി എത്തിയതോടെ പഴവിപണി സജീവമാണ്. വിലക്കൂടുതൽ പലരെയും വലക്കുന്നുണ്ട്. സീസൺ അവസാനിക്കാറായതോടെ ഓറഞ്ചിന്റെ വില കിലോ 100 രൂപയിലെത്തി. 30 രൂപയുണ്ടായിരുന്ന ഞാലിപ്പൂവന് 60 രൂപയായി. പൈനാപ്പിളിനും വില ഇരട്ടിയിലധികമായി. ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ എന്നിവയുടെ വിലയും ഉയർന്നു. കിലോക്ക് 200 രൂപ മുതൽ 2000 രൂപ വരെയുള്ള വ്യത്യസ്തയിനം ഈത്തപ്പഴങ്ങളുണ്ട്. വേനൽക്കാലത്ത് റോഡരികിൽ പ്രത്യക്ഷപ്പെടാറുള്ള മാങ്ങ ഇനങ്ങളായ അൽഫോൺസയും കിളിച്ചുണ്ടനും മൂവാണ്ടനും കർപ്പൂരവും നീലനും ഒന്നും ഇപ്പോൾ കാണാനേയില്ല. ഉള്ളതിനാകട്ടെ തീവിലയും. വരുംദിവസങ്ങളിൽ കൂടുതൽ സ്റ്റോക്കെത്തുന്നതോടെ പഴവർഗങ്ങളുടെ വിലകുറയുമെന്ന പ്രതീക്ഷയിലാണ് ഈരാറ്റുപേട്ടയിലെ വ്യാപാരികൾ. പടം ഈരാറ്റുപേട്ടയിലെ ഒരു പഴക്കട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
