Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:41 AM IST Updated On
date_range 4 April 2022 5:41 AM ISTപഞ്ചായത്ത് സമിതി യോഗം
text_fieldsbookmark_border
എലിക്കുളം: സർക്കാറിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നടത്തിപ്പിന് എലിക്കുളം പഞ്ചായത്ത്തല സമിതിയോഗം ചേർന്നു. പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നിസ ലത്തീഫ് പദ്ധതി വിശദീകരണം നടത്തി. തിങ്കളാഴ്ച മുതൽ വാർഡ്തല സമിതിയോഗം നടത്തും. ഓരോ വാർഡിലും പഞ്ചായത്ത് അംഗം രക്ഷാധികാരിയായി സമിതി രൂപവത്കരിക്കും. ചുമതലയുള്ള അസി. കൃഷി ഓഫിസറോ കൃഷി അസിസ്റ്റന്റോ കൺവീനറാകും. എ.ഡി.എസ് ചെയർപേഴ്‌സൻ, തൊഴിലുറപ്പ് പദ്ധതി മേറ്റ്, കർഷക പ്രതിനിധികൾ, സ്‌കൂൾ പ്രതിനിധികൾ എന്നിവർ സമിതിയംഗങ്ങളാകും. KTL VZR 2 Krishi Yogam ചിത്രവിവരണം എലിക്കുളം പഞ്ചായത്ത്തല സമിതി യോഗത്തിൽ കൃഷി ഓഫിസർ നിസ ലത്തീഫ് പദ്ധതി വിശദീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
