Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:40 AM IST Updated On
date_range 4 April 2022 5:40 AM ISTകെ.എൻ.എമ്മിന്‍റെ ജീവകാരുണ്യപ്രവർത്തനങ്ങൾ മാതൃകപരം -ചീഫ് വിപ്പ്
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: മുജാഹിദ് പ്രസ്ഥാനം കേരളത്തിനകത്തും പുറത്തും നിർവഹിക്കുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും ഏറെ പ്രശംസനീയമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. പിച്ചകപ്പള്ളിമേട് പുനരധിവാസ ഭവനപദ്ധതിക്കായി കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിന്‍റെ ആഭിമുഖ്യത്തിൽ കെ.എൻ.എം-ഐ.എസ്.എം നിർമിച്ചുനൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി ശിലാസ്ഥാപനം നിർവഹിച്ചു. കെ.സി.ഒ ചെയർമാൻ സുനിൽ തേനംമാക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷക്കീല നസീർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായിൽ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസ്സർ മുണ്ടക്കയം, തോമസ് കുന്നപ്പള്ളി, കെ.എൻ.എം ജില്ല പ്രസിഡന്‍റ് പി.എച്ച്. ജാഫർ, മൻസൂർ മൗലവി അൽഖാസിമി, ടി.ഇ. നാസ്സറുദ്ദീൻ, ഹാജി ടി.കെ. ഷാജഹാൻ, ഷിബിലി കാന്റസ് തുടങ്ങിയവർ സംസാരിച്ചു. KTL WBL KNM News ഭവനപദ്ധതിയുടെ ശിലാസ്ഥാപന സമ്മേളനം ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
