Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:36 AM IST Updated On
date_range 4 April 2022 5:36 AM ISTകാണികൾക്ക് ഹരമായി ഇതര ശാസ്ത്രീയനൃത്തങ്ങൾ
text_fieldsbookmark_border
പത്തനംതിട്ട: കഥക് മുതൽ ഒഡീസി വരെ നിറഞ്ഞാടിയ ശാസ്ത്രീയ നൃത്തമത്സരങ്ങൾ വിധികർത്താക്കൾക്ക് വെല്ലുവിളിയായതിനൊപ്പം ആസ്വാദകരുടെയും മനം നിറച്ചു. സർവകലാശാല മത്സര വേദികളിലൊന്നായ നെടുമുടി വേണു നഗറിൽ (റോയൽ ഓഡിറ്റോറിയം) നടന്ന ശാസ്ത്രീയനൃത്തങ്ങളുടെ വ്യത്യസ്തശാഖയിലെ രീതികളെ ഒരേ വേദിയിൽ പരസ്പരം അവതരിപ്പിച്ചുകൊണ്ടുള്ള മത്സരമാണ് ആസ്വാദകർക്ക് നൃത്തവൈവിധ്യങ്ങളുടെ വിരുന്ന് നൽകിയത്. കഥക്, മണിപൂരി, ഒഡീസി, കുച്ചിപ്പുടി എന്നീ നാലിനത്തിലായി ഒറ്റമത്സരമാണ് നടന്നത്. എന്നാൽ, സവിശേഷതകളേറെയുള്ള ഈ മത്സരങ്ങളിൽപോലും കുട്ടികൾ സീഡിയിൽ റെക്കോഡ് ചെയ്ത ഗാനങ്ങളെ ആശ്രയിക്കുന്നത് നൃത്തത്തിന്‍റെ മാറ്റ് കുറക്കുന്നതായി നൃത്താധ്യാപകനായ ആർ.എൽ.വി പ്രദീപ് പറഞ്ഞു. പുതിയ കുട്ടികൾ ഏറെ പ്രതീക്ഷ ഉണർത്തുന്നവരാണെന്നും ഈ മേഖലയിൽ കടന്നുവരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും നൃത്തം തെരഞ്ഞെടുക്കുന്ന കുട്ടികൾ അതിനെ ഗൗരവത്തോടെ സമീപിക്കുകയും പുതിയ അന്വേഷണങ്ങൾക്ക് ശ്രമിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story