Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:32 AM IST Updated On
date_range 4 April 2022 5:32 AM ISTഅത്രപോര എന്ന് എല്ലാവരും
text_fieldsbookmark_border
പത്തനംതിട്ട: സംഘാടനത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളുമാണ് മത്സരാർഥികളിൽനിന്നും കാണികളിൽനിന്നും ഉയരുന്നത്. ഒരുകാര്യത്തിലും ആരും തൃപ്തി പറയുന്നില്ല. മത്സരാർഥികൾ അരങ്ങ് തകർക്കുമ്പോഴും സംഘാടനത്തിലെ പിഴവുകളാണ് സദസ്സുകളിലെ ചർച്ച. നാടോടിനൃത്തത്തിന് ഇടയിൽ നിരവധി വിദ്യാർഥികൾ തെന്നിവീണു. മാളവിക അരുൺ എന്ന മത്സരാർഥിക്ക് പരിക്കേറ്റു. വേദിയിൽ പലയിടത്തും കുടിവെള്ള സംവിധാനവും ഇല്ല. ഞായറാഴ്ച കലോത്സവനഗരിയിൽ ഭക്ഷണം ലഭിക്കാതെ വന്നതോടെ പലർക്കും ഹോട്ടലുകളെ ആശ്രയിക്കേണ്ടിവന്നു. സമയം വൈകിയെത്തിയ ചിലർക്ക് ഭക്ഷണം ലഭിച്ചതുമില്ല. ************* ഇത്രക്ക് ആകാമോ എന്ന് ചോദ്യം കലോത്സവത്തിൽ ചില ഐറ്റങ്ങൾക്ക് വേദിയിൽ ചെസ് നമ്പർ വിളിച്ചപ്പോൾ ആരും എത്തിയില്ല. ഇവരെവിടെപ്പോയി എന്ന് തിരക്കിയവർക്ക് സഹപാഠികൾ നൽകിയ മറുപടി ടൂർ പോയെന്നായിരുന്നു. ങേ.. ഇതിനിടെ ടൂറോ എന്ന് ശങ്കിച്ചവരോട് സഹപാഠികൾ പറഞ്ഞത്, കൂട്ടുകാർ ഒത്തുകൂടിയപ്പോൾ പെട്ടെന്ന് പ്ലാൻ മാറ്റി മത്സരം ഉപേക്ഷിച്ച് വാഗമൺ ട്രിപ്പിന് പോകുകയായിരുന്നു എന്നാണ്. കഴിഞ്ഞ ദിവസം മത്സരത്തിന് എത്തിയ വിദ്യാർഥിനികളിൽ ചിലർ നഗരത്തിൽ ആടിത്തിമിർത്ത് പ്രശ്നം സൃഷ്ടിച്ചു. ഒടുവിൽ പിങ്ക് പൊലീസെത്തിയാണ് അവരെ ശാന്തരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story