Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:32 AM IST Updated On
date_range 4 April 2022 5:32 AM ISTഅടിയാളരുടെ ജീവിതമാടി നാടോടിനൃത്തവേദി
text_fieldsbookmark_border
പത്തനംതിട്ട: പാണന്‍റെയും പാക്കനാരുടെയും കുറവന്‍റെയും മുറുക്കുകച്ചവടക്കാരിയുടെയും വർണവസ്ത്രങ്ങളണിഞ്ഞ് നാടോടിനൃത്തവേദിയിൽ മത്സരാർഥികൾ നിറഞ്ഞാടി. പ്രധാനവേദിയായ ജില്ല സ്‌റ്റേഡിയത്തിൽ രാവിലെ പത്തിന് തുടങ്ങിയ നാടോടിനൃത്തം സിംഗിൾ ഇനങ്ങളിലെ മത്സരം രാത്രി വൈകിയും നീണ്ടു. നാടോടിവേഷമണിഞ്ഞ വിദ്യാർഥികൾ മുളംകൊട്ടകളും ഓലക്കുടകളും പക്ഷിക്കൂടുകളുമായി വേദിയിൽ കാഴ്ചയുടെ വിസ്മയച്ചെപ്പ് തുറന്നു. പെൺകുട്ടികളും അവരെ വെല്ലുന്ന മെയ്വഴക്കവും ചടുലതാളങ്ങളുമായി ആൺകുട്ടികളും നിറഞ്ഞാടി. ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയരാവുന്ന കീഴാളരും അവരുടെ ചെറുത്തുനിൽപും ആയിരുന്നു പ്രധാന വിഷയങ്ങൾ. ആദിവാസികളുടയും പാടത്തുപണിയെടുക്കുന്ന കർഷകത്തൊഴിലാളികളുടെയും നൊമ്പരങ്ങളും ഫ്യൂഡൽ വ്യവസ്ഥിതിയിലെ അടിമ-ഉടമ ബന്ധവും മിക്കവരും പ്രമേയങ്ങളാക്കി. മിക്കവരും പ്രകടനകളിൽ കാർഷിക സമൂഹത്തിന്റെ ജീവിതരീതികളെയും വിശ്വാസങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാണ് ഊന്നൽ നൽകിയത്. തൊഴിൽ സംസ്കാരത്തിൽ വികസിച്ച കാഴചപ്പാടുകൾ, ഫാന്റസികൾ, ചിന്തകൾ, വികാരങ്ങൾ, അനുഭവങ്ങൾ, ചൂഷണത്തിനും അടിച്ചമർത്തലിനും എതിരായ പ്രതിഷേധങ്ങൾ എന്നിവ പല മത്സരാർഥികളും മനോഹരമായി വേദിയിൽ അവതരിപ്പിച്ചു കൈയടി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
