Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേദികളി​ൽനിന്ന്​...

വേദികളി​ൽനിന്ന്​ വേദികളിലേക്ക്​ നെട്ടോട്ടം

text_fields
bookmark_border
പത്തനംതിട്ട: ഒരിനം അവതരിപ്പിച്ച്​ വേദിയിൽനിന്നിറങ്ങുന്ന പ്രതിഭകൾ​ അടുത്ത ഇനം അവതരിപ്പിക്കാൻ വേദികൾ തേടി അലയേണ്ടിവന്നു. വിവിധ കോളജുകളിൽനിന്ന്​ എത്തിയ വിദ്യാർഥികളിൽ പലരും കലോത്സവ വേദികൾ കണ്ടെത്താനാകാതെ കുഴഞ്ഞു. പ്രധാനവേദി ജില്ല സ്‌റ്റേഡിയത്തിലെ സുഗതകുമാരി നഗറാണ്. രണ്ടാമത്തെ വേദിയായ നെടുമുടി നഗർ റോയൽ ഓഡിറ്റോറിയത്തിലാണ്. മൂന്നാം വേദി ക്രിസോറ്റം തിരുമേനി നഗർ, നാലാം വേദി കെ.പി.എസ്.സി ലളിത നഗർ, അഞ്ചാം വേദി എസ്. രമേശൻ നായർ നഗർ, ആറാം വേദി ലത മങ്കേഷ്കർ നഗർ, ഏഴാം വേദി പൂവച്ചൽ ഖാദർ നഗർ എന്നിവ കാതോലിക്കറ്റ് കോളജിലാണ്. പല വിദ്യാർഥികളും ഒന്നിലധികം വേദികളിൽ മത്സരിക്കേണ്ടി വന്നപ്പോൾ ദൂരെയുള്ള വേദികളറിയാതെ കുഴയുകയായിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കും വേഗത്തിൽ വേദികളിലെത്താൻ തടസ്സമായി. റോയൽ ഓഡിറ്റോറിയവും ജില്ല സ്റ്റേഡിയവും കാതോലിക്കറ്റ് കോളജുകളിലെ വേദികളിൽനിന്ന്​ ആകലെയായതിനൽ പലരും ടാക്സി വാഹനങ്ങൾ കിട്ടാതെയും വലഞ്ഞു. മിക്കവരും നടന്നാണ് കാതോലിക്കേറ്റ് കോളജിലെ വേദികളിൽനിന്ന് റോയൽ ഓഡിറ്റോറിയത്തിലും ജില്ല സ്‌റ്റേഡിയത്തിലും എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story