Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:46 AM IST Updated On
date_range 3 April 2022 5:46 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
എം.ടെക് -അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് കോട്ടയം: എം.ജി സർവകലാശാല ഇന്‍റർനാഷനൽ ആൻഡ് ഇന്‍റർയൂനിവേഴ്‌സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി (ഐ.ഐ.യു.സി.എൻ.എൻ) നടത്തുന്ന എം.ടെക് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിലേക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം അഞ്ച് മുതൽ 25 വരെ www.cat.mgu.ac.in വെബ്‌സൈറ്റ് വഴി ഓൺലൈനായി നടത്താം. പൊതുവിഭാഗത്തിന് 1100 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷഫീസ്. എൻട്രൻസ് പരീക്ഷ മേയ് 29ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ www.cat.mgu.ac.in വെബ്‌സൈറ്റിലും 0481 2733595 നമ്പറിലും ലഭിക്കും. cat@mgu.ac.in ഇ-മെയിൽ വിലാസത്തിലും വിവരങ്ങൾ ലഭ്യമാണ്. അപേക്ഷ തീയതി പുനഃക്രമീകരിച്ചു കോട്ടയം: മൂന്നാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി) / എം.എസ്.ഡബ്ല്യു. (2019 അഡ്മിഷൻ - സപ്ലിമെന്‍ററി) (സി.എസ്.എസ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി പുനഃക്രമീകരിച്ചു. പിഴയില്ലാതെ നാലുമുതൽ ആറ് വരെയും 525 രൂപ പിഴയോടെ ഏഴുമുതൽ എട്ട് വരെയും 1050 രൂപ സൂപ്പർഫൈനോടെ 11നും അപേക്ഷിക്കാം. പരീക്ഷകൾ ഈ മാസം മൂന്നാം വാരത്തോടെ ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.എസ്.ഡബ്ല്യു, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം (2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്‍ററി/ 2015, 2014, 2013, 2012 അഡ്മിഷൻ - മേഴ്‌സി ചാൻസ്) (സി.എസ്.എസ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി പുനഃക്രമീകരിച്ചു. പിഴയില്ലാതെ 18 മുതൽ 20 വരെയും 525 രൂപ പിഴയോടെ 21നും 1050 രൂപ സൂപ്പർഫൈനോടെ 22നും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ തീയതി പിന്നീട് അറിയിക്കും. വൈവാവോസി രജിസ്‌ട്രേഷൻ എം.എ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ -സ്‌പെഷൽ സപ്ലിമെന്‍ററി) വൈവാവോസിക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഗൂഗ്ൾ ഫോം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ നടത്താനുള്ള അവസാന തീയതി അഞ്ചിന് അഞ്ചുമണി വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story