Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനിവ് കുടിവെള്ള പദ്ധതി...

കനിവ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

text_fields
bookmark_border
കനിവ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
cancel
ഈരാറ്റുപേട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി ചെയര്‍മാന്‍ ഒ.എം.എ. സലാം നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ അധ്യക്ഷതവഹിച്ചു. ആന്‍റോ ആന്‍റണി എം.പി, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ സെക്രട്ടറി എം.എച്ച്. ഷിഹാസ്, ജില്ല പ്രസിഡന്‍റ്​ സുനീർ മൗലവി, ജില്ല സെക്രട്ടറി ടി.എസ്. സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പദ്ധതിക്ക് സ്ഥലംനൽകിയ യൂസുഫ് പുളിതോട്ടിൽ, ഷൈഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഒമ്പത്​, 10, 11, 12 ഡിവിഷനുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് കനിവ് കുടിവെള്ള പദ്ധതി. 30 ലക്ഷം രൂപയാണ് ചെലവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story