Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:40 AM IST Updated On
date_range 3 April 2022 5:40 AM ISTകലാജാഥക്ക് സ്വീകരണം
text_fieldsbookmark_border
കോട്ടയം: 'കെ-റെയിൽ വേഗതയല്ല, വേദനയാണ്' എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി സാംസ്കാരിക സാഹിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന കലാജാഥക്ക് ജില്ലയുടെ വിവിധമേഖലകളിൽ സ്വീകരണം നൽകുന്നതിനും 11ന് തിരുനക്കരയിൽ സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ച് ജനസദസ്സ് നടത്തുന്നതിനും സാംസ്കാരിക സാഹിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ജസ്റ്റിൻ ബ്രൂസ് അധ്യക്ഷതവഹിച്ചു. ................................ 'പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കണം' കോട്ടയം: പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ല പ്രസിഡന്‍റ് മധുര സലിം അധ്യക്ഷതവഹിച്ചു. നോർക്ക റൂട്ട്സ് മുൻ ഡയറക്ടർ ബോർഡ് അംഗം സി.ടി. കുരുവിള, സംസ്ഥാന സെക്രട്ടറി ബെന്നി ഒഴുകയിൽ, കെ.പി.സി.സി സാംസ്കാരിക സാഹിതി ജില്ല ചെയർമാൻ ജസ്റ്റിൻ ബ്രൂസ്, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി ജയിംസ് അഴീക്കത്തറ, റിയാസ് പത്തനാട്, രഞ്ജപ്പൻ തൂമ്പുകൽ, പി.എ. ഷാജി, തോമസ് നാരകത്തറ, സക്കീർ ചിങ്ങംവേലി, പി.എസ്. സുജിമോൻ എന്നിവർ സംസാരിച്ചു. പടം: KTL Pravasi പ്രവാസി കോൺഗ്രസ് കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story