Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:39 AM IST Updated On
date_range 3 April 2022 5:39 AM IST'ലീവ് സറണ്ടർ വീണ്ടും മരവിപ്പിച്ചത് ദ്രോഹകരം'
text_fieldsbookmark_border
പാലാ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മൂന്നാം സാമ്പത്തിക വർഷവും മരവിപ്പിച്ചത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് എൻ.ജി.ഒ അസോ. സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു പറഞ്ഞു. സർക്കാർ ഉത്തരവിനെതിരെ എൻ.ജി.ഒ അസോ. ജില്ല കമ്മിറ്റി പാലാ ജില്ല ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി സോജോ തോമസ് അധ്യക്ഷതവഹിച്ചു. വി.പി. ബോബിൻ, റോജൻ മാത്യു, രഞ്ജിത് തോമസ്, പി.എൻ. ചന്ദ്രബാബു, രാജീവ് എന്നിവർ സംസാരിച്ചു പടം KTL NGO ASSO പാലാ ജില്ല ട്രഷറിക്ക് മുന്നിൽ എൻ.ജി.ഒ അസോ. സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു ഉദ്ഘാടനം ചെയ്യുന്നു .................... ജൂബിലി ഗാനാലാപന അതിരൂപത മത്സരം: മടമ്പം ഫൊറോന കിരീടം നേടി കോട്ടയം: ക്‌നാനായ കാത്തലിക് വിമെന്‍സ് അസോ. സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ജൂബിലി ഗാനാലാപന അതിരൂപതാതല മത്സരത്തില്‍ മടമ്പം ഫൊറോന കിരീടം നേടി. കിടങ്ങൂര്‍ ഫൊറോന രണ്ടും പിറവം ഫൊറോന മൂന്നും സ്ഥാനം സ്വന്തമാക്കി. മത്സരത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോർജ് ഉദ്ഘാടനം ചെയ്തു. ലിന്‍സി രാജൻ അധ്യക്ഷത വഹിച്ചു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. KTL jubilee song ഗാനാലാപന മത്സരത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനം സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോർജ് ഉദ്ഘാടനം ചെയ്യുന്നു .................................... പാലിയേറ്റീവ് ഉപകരണ വിതരണം കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പാലിയേറ്റിവ് കെയർ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി നിർവഹിച്ചു. നാലുലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റൂബി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാല, വൈസ് പ്രസിഡന്‍റ് ഷേർളി ബേബി, മെഡിക്കൽ ഓഫിസർ നിർമൽ മാത്യു ജോസ്, മുൻ ജില്ല പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, സെക്രട്ടറി എം. സുശീൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story