Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:37 AM IST Updated On
date_range 3 April 2022 5:37 AM ISTഡി.എ അടിയന്തരമായി നല്‍കണം -റിട്ട. ടീച്ചേഴ്‌സ് എംപ്ലോയീസ് യൂനിയന്‍
text_fieldsbookmark_border
മുണ്ടക്കയം: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അഞ്ചര ലക്ഷം സർവിസ് പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായി ലഭിക്കാനുള്ള ഡി.എ അടിയന്തരമായി നല്‍കണമെന്ന് റിട്ട. ടീച്ചേഴ്‌സ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2021 ജനുവരിയിലെ രണ്ടുശതമാനം, ജൂലൈയിലെ മൂന്ന്, 2022 ജനുവരിയില്‍ മൂന്ന് ഉൾപ്പെടെ എട്ടുശതമാനം ഡി.എ വര്‍ധനവും 2019 ജൂലൈ മുതല്‍ 11ാം ശമ്പളപരിഷ്‌കരണ കുടിശ്ശികയും നല്‍കേണ്ടതുണ്ട്. ഇത് അടിയന്തരമായി വിതരണം ചെയ്യണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കൂട്ടിക്കല്‍ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പി. നാണു നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോവിന്ദന്‍, പി.വി. മാത്യു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story