Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:32 AM IST Updated On
date_range 3 April 2022 5:32 AM ISTനിലവാരം തകർന്ന് മോണോ ആക്ട്
text_fieldsbookmark_border
പത്തനംതിട്ട: പ്രധാന മത്സരവേദിയിൽ മോണോ ആക്ട് ആരംഭിച്ചത് രണ്ട് മണിക്കൂർ വൈകി. ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരം 11ഓടെയാണ് ആരംഭിച്ചത്. വിവിധ കോളജുകളിൽനിന്ന് 64 മത്സരാർഥികൾ വേദിയിൽ മാറ്റുരച്ചു. എന്നാൽ, ഒരു ജില്ല സ്കൂൾ കലോത്സവത്തിന്‍റെ നിലവാരംപോലും പുലർത്താൻ മത്സരാർഥികൾക്ക് കഴിഞ്ഞില്ല. ആവർത്തനവിരസത കാണികളെ അലോസരപ്പെടുത്തി. നിലവിൽ കലോത്സവങ്ങളിൽ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ മോണോ ആക്ട് അഭ്യസിക്കുന്ന കാലഘട്ടം അവസാനിച്ചു എന്നും മത്സരാർഥികൾ ഓർമപ്പെടുത്തി. വിരലിൽ എണ്ണാവുന്ന കുട്ടികൾ മാത്രമാണ് ഗുരുക്കന്മാർക്കൊപ്പം എത്തിയത്. ബാക്കി ഭൂരിഭാഗം വരുന്ന മത്സരാർഥികളും യൂട്യൂബിൽനിന്ന് ഡൗൺലോഡ് ചെയ്ത വിഷയങ്ങളാണ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ മത്സരാർഥികൾ കൈകാര്യം ചെയ്തത് ഒറ്റ പ്രമേയമായി. പീഡനം, സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമം, കുട്ടികളിലെ പ്രണയം, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നിവയെല്ലാം വിഷയങ്ങൾ ആണെങ്കിലും ചിലത് വ്യത്യസ്തത പുലർത്തി. പ്രളയം, കർഷക വിലാപം, റഷ്യ-യുക്രെയ്ൻ യുദ്ധം, കെ-റെയിൽ എന്നിവ വ്യത്യസ്തത പുലർത്തി. ഇപ്പോഴത്തെ ചർച്ചവിഷയമായ നടൻ ദിലീപിനെതിരെയുള്ള വിഷയങ്ങളും പ്രമേയങ്ങളായി. മനോജ് പുളിവേലിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story