Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:32 AM IST Updated On
date_range 3 April 2022 5:32 AM ISTകലോത്സവനഗറിൽ പൊലീസ് സുരക്ഷ ശക്തമാക്കി
text_fieldsbookmark_border
ptg mg11 പത്തനംതിട്ട: സംഘർഷത്തെതുടർന്ന് കലോത്സവ വേദിക്കരികിൽ പൊലീസ് സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി 11.30ന് കെ.എസ്.യു-എസ്.എഫ്. ഐ സംഘർഷത്തെതുടർന്ന് ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. സംഘഗാനം നടന്ന റോയൽ ഓഡിറ്റോറിയത്തിന് സമീപമാണ് ബഹളം നടന്നത്. വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് ഇരു വിഭാഗവും തമ്മിൽ കല്ലേറുമുണ്ടായി. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരന് പരിക്കേറ്റത്. കല്ലേറിൽ മറ്റ് ചില പൊലീസുകാർക്കും നിസ്സാര പരിക്കുണ്ട്. കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പരിക്കേറ്റത്. ഇതേതുടർന്ന് വേദികളുടെ സമീപത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story