Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈകിയും...

വൈകിയും കാഴ്ചക്കാരില്ലാതെയും ഭരതനാട്യ വേദി

text_fields
bookmark_border
വൈകിയും കാഴ്ചക്കാരില്ലാതെയും ഭരതനാട്യ വേദി
cancel
പത്തനംതിട്ട: ഏറെ വൈകിയും കാണികളില്ലാതെയും ഭരതനാട്യം വേദി. കലോത്സവത്തിന്‍റെ രണ്ടാം ദിവസമായ ശനിയാഴ്ച നെടുമുടി വേണു നഗറിൽ (റോയൽ ഓഡിറ്റോറിയം) രാവിലെ ഒമ്പതിന്​ ആരംഭിക്കേണ്ടിയിരുന്ന ആൺകുട്ടികളുടെ മത്സരമാണ് പതിനൊന്നര വരെ നീണ്ടത്. അതിനാൽ 16​ മത്സരാർഥികൾ മാറ്റുരച്ച മത്സരം ഉച്ചഭക്ഷണ സമയം കഴിഞ്ഞും ഏറെ വൈകിയാണ് അവസാനിപ്പിക്കാനായത്. കനത്ത ചൂടും മത്സരങ്ങളുടെ ഇടവേളകൾ നീണ്ടുപോയതും താരതമ്യേന കാഴ്ചക്കാർ ഏറെ ഉണ്ടാകാറുള്ള ഭരതനാട്യ മത്സരത്തിൽ കാഴ്ചക്കാരുടെ സാന്നിധ്യം കുറയാൻ കാരണമായി. ഉച്ചക്കുശേഷം രണ്ടിന്​ ആരംഭിക്കേണ്ടിയിരുന്ന ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യവും ഒന്നര മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. Photo ... രണ്ടാം നമ്പർ വേദിയിൽ മത്സരം വൈകിയപ്പോൾ മൊബൈലിൽ ശ്രദ്ധിച്ചിരിക്കുന്ന വിദ്യാർഥികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story